ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ വെള്ളപ്പൊക്കം

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= വെള്ളപ്പൊക്കം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെള്ളപ്പൊക്കം

അത്ര വലിയൊരു വെള്ളപ്പൊക്കം ആ കാട്ടിൽ ആദ്യമായിരുന്നു.ജീവികളെല്ലാം പേടിച്ചു വിറച്ചു.ഒരു കാട്ടുതീ കഴിഞ്ഞതേയുള്ളു.അന്നുതന്നെ എന്തുമാത്രം ജീവികളാണ് വെന്തുപോയത്.അതു കഴിഞ്ഞപ്പോൾ എവിടെനിന്നൊ എത്തിയ മലമ്പാമ്പുകൾ കുഞ്ഞുങ്ങളെയെല്ലാം വിഴുങ്ങി.പിന്നീട് വന്ന മഴയിൽ കാടും ചെടികളും തളിർത്തു വരുന്നതേയുള്ളൂ.അപ്പോഴതാ വലിയൊരു വെള്ളപ്പൊക്കവും.

എല്ലാവരും വെള്ളം കയറാത്ത മാളങ്ങൾക്കകത്ത് അടച്ചിരിക്കേണ്ടതാണെന്ന് കാട്ടുരാജാവായ സിംഹം അറിയിക്കുന്നു.എവിടെ നിന്നൊ പറന്നെത്തിയ കാക്ക അറിയിച്ചു.പക്ഷികൾമരങ്ങളിലും വലിയ മൃഗങ്ങൾ മലമുകളിലും മറ്റു ജീവികൾ മാളങ്ങളിലും കയറി സുരക്ഷിതരായിരുന്നു.

ഏതാനും ദിവസങ്ങൾ കഴിഞ്ഞ് വെള്ളം മാറി.രക്ഷിതാക്കൾ കാണാതെ കാടുകാണാനിറങ്ങിയ ചില മുയൽ ,എലി ,പാമ്പ്,മാൻ കുഞ്ഞുങ്ങൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോവുകയൊ,ചത്തുകിടക്കുകയൊ ചെയ്യുന്നു.എന്നാലും വലിയ കുഴപ്പം കൂടാതെ രക്ഷപെട്ട ജ്തുക്കൾ ഈ ആപത്തുകാലത്ത് തങ്ങളെ രക്ഷപെടാൻ നിർദ്ദേശ്ശിച്ച സിംഹത്തിനും തങ്ങളുടെ കുട്ടികളെ സദാസമയം നിരീക്ഷിച്ച കാക്കകൾക്കും നന്ദി പറഞ്ഞുകൊണ്ട് പുതിയൊരു ജീവിതം തുടങ്ങി.

അമൃതേഷ്.
6 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ