സെന്റ്. സ്റ്റീഫൻസ് എച്ച്.എസ്.എസ് കീരംപാറ/അക്ഷരവൃക്ഷം/എന്തിനോവേണ്ടി

Schoolwiki സംരംഭത്തിൽ നിന്ന്
10:35, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 27026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്തിനോവേണ്ടി <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്തിനോവേണ്ടി

ചിറകറ്റു വാടി വീഴുന്ന പൂക്കളില്ലെല്ലാം
ഒരു ചെടിയുടെ കണ്ണുനീർ ഉണ്ടായിരുന്നു
ചിതറിവീണ വാക്കുകളിലല്ലാം
മോഹങ്ങൾ തൻ വേദനയുണ്ടായിരുന്നു
നീ കേൾക്കാതിരുന്ന വാക്കുകളില്ലെല്ലാം
എന്റെ മൗനത്തിൻ നൊമ്പരം ഉണ്ടായിരുന്നു
പറഞ്ഞുതന്ന സത്യങ്ങളൊക്കെയും
നിന്നെ സ്വപ്ന ചിന്തയിൽ നിന്നുണർത്തിയില്ല
എന്നിട്ടും വീണ്ടും വീണ്ടുമോരോ
കാരണങ്ങൾ തേടി നീയലഞ്ഞു
അലഞ്ഞ കാരണങ്ങൾക്കെല്ലാം എപ്പോഴോ
അർത്ഥങ്ങൾ എനിക്ക് ബോധ്യമായി
എന്നിട്ടും ഒന്നുമറിയാത്തതുപോലെ
വിഡ്ഢിയായ് ഭൂമിയിൽ 'എന്തിനോവേണ്ടി'

വൈശാഖ് സുരേന്ദ്രൻ
8 എസ് എസ് എച് എസ് എസ് കീരംപാറ
കോതമംഗലം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത