എസ് എച്ച് എൽ പി എസ് രാമപുരം/അക്ഷരവൃക്ഷം/കൊറോണ കാലത്തെ വീട്ടുവിശേഷങ്ങൾ
കൊറോണ കാലത്തെ വീട്ടുവിശേഷങ്ങൾ
റോഹനും റോഷനും സഹോദരങ്ങളാണ്. അവർ പതിവു പോലെ ഗ്രൗണ്ടിൽ കളിക്കാൻ പോകാൻ തുടങ്ങുകയായിരുന്നു. അപ്പോൾ അവരുടെ അച്ഛൻ ചോദിച്ചു. നിങ്ങൾ എങ്ങോട്ടാണ് മക്കളെ ? അപ്പോൾ അവർ പറഞ്ഞു. ഞങ്ങൾ കളിക്കാൻ പോകുകയാണ് അച്ഛാ. അപ്പോൾ അച്ഛൻ പറഞ്ഞു നിങ്ങൾ ഒന്നും അറിയുന്നില്ലേ ?. കൊറോണ എന്ന പകർച്ചവ്യാധിയോട് നമ്മുടെ രാജ്യം പൊരുതിക്കൊണ്ടിരിക്കുകയാണ്. അപ്പോൾ അവർ പറഞ്ഞു. അച്ഛാ നമുക്കിവിടെ പ്രശ്നം ഒന്നും ഇല്ലല്ലോ? അച്ഛൻ അവരെ അടുത്ത് വിളിച്ചിരുത്തി പറഞ്ഞു മക്കളെ കൊറോണ എന്ന പകർച്ചവ്യധി മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകർന്നു കൊണ്ടിരിക്കുകയാണ്. ഇത് തടയണമെങ്കിൽ നമ്മൾ പല കാര്യങ്ങളും ശ്രദ്ധിക്കണം. അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്ക് ധരിക്കണം കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. സാമൂഹിക അകലം പാലിക്കണം . ഈ കാര്യങ്ങളിൽ നാം ശ്രദ്ധ പുലർത്തണം. ഈ പകർച്ചവ്യാധി ക്കെതിരെ നമുക്ക് ഒരുമിച്ച് പോരാടാം. ശരി അച്ഛാ റോഷനും റോഹനും ഒരുമിച്ച് പറഞ്ഞു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ