എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി/അക്ഷരവൃക്ഷം/കൊറോണയും ശുചിത്വവും
കൊറോണയും ശുചിത്വവും നമ്മുടെ നാടിന്റെ അവസ്ഥ വളരെ മോശമാണ് പരിസ്ഥിതിയെ നമ്മൾ ചുക്ഷണം ചെയ്യുകയാണ് മനുഷ്യന്മാർ തന്നെയാണ് ഇത് ചെയ്ത് കൊണ്ടിരിക്കുന്നത്. മുതിർന്നവർ ചെയ്യുന്നതു കണ്ട് കുട്ടികളും ചെയ്യുന്നു .പിന്നീട് അത് തലമുറകളായി നടന്നു വരുന്നു.ഇന്നത്തെ കാലത്ത് പല പല രോഗങ്ങളാണ് നമ്മൾ കാണുകയും കേൾക്കുകയും ചെയ്യുന്നത് .നമ്മൾ സ്വയം ശുചിത്വം പാലിച്ചാൽ ഈ രോഗങ്ങളൊന്നും ഉണ്ടാവില്ല വഴിയിലൊക്കെ തുപ്പുകയും അത് ഒക്കെ ചവിട്ടി നടക്കുകയും ചെയ്താൽ തന്നെ രോഗം വരും .അതു കൊണ്ടു തന്നെ നമ്മൾ വെളിയിൽ തുപ്പുകയില്ല എന്ന് പ്രതിജ്ഞ ചെയ്യണം.
പരിസ്ഥിതിയെ നമ്മൾ സംരക്ഷിക്കണം പ്രകൃതിയിലെ ചില ഭാവമാറ്റങ്ങൾ നമ്മുക്ക് ആസ്വദിക്കാവുന്നതുണ്ട്. നമ്മുടെ ശരീരത്തിന് ഏറ്റവും ആദ്യം വേണ്ട കാര്യമാണ് രോഗപ്രതിരോധ ശക്തി. ഇതിനായി നമ്മൾ ചെയ്യേണ്ടത് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണം കഴിക്കുക .പിന്നെ ഇലകൾ ധാന്യം പച്ചക്കറി എന്നിവ,.പുറത്തു നിന്ന് വാങ്ങി കഴിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക. അങ്ങനെ നമ്മുടെ ശരീരത്തെ നമ്മുക്ക് കൺട്രോൾ ചെയ്യാൻ കഴിയും. വിറ്റാമിൽ സി നമ്മുടെ രക്തത്തിന്റെ കൗണ്ട് കൂട്ടാൻ സഹായിക്കുന്നു ഉദാഹരണത്തിന്: പപ്പായ, ചെറുനാരങ്ങ. ഇത് നമ്മുടെ രോഗ പ്രതിരോധ ശക്തി കൂട്ടുന്നു. പിന്നെ ജൈവ പച്ചക്കറി, പഴ വർഗങ്ങൾ ഒക്കെ കഴിക്കുന്നത് രോഗ പ്രതിരോധ ശക്തി കൂട്ടുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തലശ്ശേരി നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ