ടോൾസ്റ്റോയ് മെമ്മോറിയൽ പബ്ലിക് സ്കൂൾ ശാന്തിവിള/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
23:29, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manjumk (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ആരോഗ്യം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യം

ആരോഗ്യപരമായ ഒരു തലമുറയെ നമുക്ക് വാർത്തെടുക്കണമെങ്കിൽ നാം പാലിക്കേണ്ട ഒരു കാര്യമാണ് ശുചിത്യം .പരിസരം വൃത്തിയായി സൂക്ഷിക്കുന്നതു വഴി നമ്മുടെ കുടുംബത്തെ മാത്രമല്ല ഒരു സമൂഹത്തിനെ തന്നെ നാം സംരക്ഷിക്കുന്നു എന്നത് ഒരു വലിയ കാര്യമാണ്.വീടിനു പുറത്ത് പോയി വരുമ്പോൾ എല്ലാം സോപ്പിട്ടു കൈ കഴുകേണ്ടത് ഒരു ശീലമായി മാറ്റേണ്ടതാണ്. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും ഒരു തൂവാല കൊണ്ട് വായ പൊത്തുക എന്നതും നാം പാലിക്കേണ്ട മര്യാദകളിൽ ഒന്നാണ്. നാം വളരെ കുറച്ചു കാര്യങ്ങൾക്കു ചെറിയ ശ്രദ്ധ കൊടുത്താൽ ഒരു ജനതയെ തന്നെ നമുക്ക് സംരക്ഷിക്കാനാകും. ചില മാരകമായുള്ള രോഗങ്ങൾ നമ്മുടെ സമൂഹത്തിൽ പടർന്നു പന്തലിച്ചിരിക്കുന്നത് തന്നെ നമ്മുടെ നാട്ടിലെ ജനങ്ങളുടെ അശ്രദ്ധയും ശുചിത്വമില്ലായ്മയുമാണ്. നാം ശ്രദ്ധിക്കാതെ പോകുന്ന ചെറിയ ചില കാര്യങ്ങൾക്കാണ് ഒടുവിൽ നാം വലിയ വില കൊടുക്കേണ്ടി വരുന്നത്. ഇനിയെങ്കിലും ശുചിത്യത്തോടു കൂടി നാം മുന്നോട്ട് പോകുക. അതു വഴി നമ്മുടെ നാടിനെ നമുക്ക് സംരക്ഷിക്കാനാകും


ശലഭ .സി .എസ്
3A ടോൾസ്റ്റോയ് മെമ്മോറിയൽ പബ്ലിക് സ്കൂൾ ശാന്തിവിള
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം