ഉള്ളടക്കത്തിലേക്ക് പോവുക

കെ.എം.എച്ച്. എസ്.എസ്. കുറ്റൂർനോർത്ത്/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
23:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19061 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''വൈറസ്''' | color= 1 }} <center><poem> ദിനമെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വൈറസ്

ദിനമെല്ലാം പതിവ് പോൽ
വരാനിരിക്കുന്നതുമതുപോൽ
ഗണിക്കാനാവുന്നില്ല മോചനം
പാരതന്ത്ര്യത്തിൻ മോചനം
സ്വാതന്ത്ര്യത്തിൻ വില ഞാനറിയുന്നു,
ദൈവാനുഗ്രഹങ്ങളും
തിരിച്ചറിവാണു ജീവിതം
കരുതലാണു ജീവിതം
ഓർക്കാ പുറത്ത് നിന്നാരോ
ചരിത്രം സൃഷ്ടിക്കുന്നു.
കഥയറിയാത്ത മർത്യൻ ചകിതനായോടിടും
ക്ലസ്റ്റർ ബോംബുകളോർത്തുവോ നീ
പോർവിമാനങ്ങളോർത്തുവോ?
കാതിലിന്നും ഗ്വാണ്ടനാമോ തടവറ
ഇന്ന് 'ഹാർട്ട് ഐലൻഡി'ൽ
കൂട്ട കുഴിമാടങ്ങൾ
ആക്രോഷങ്ങളില്ല, ബോംബർ വിമാനങ്ങളില്ല
എങ്ങും വൈറസുകൾ
വൈറസുകൾ മാത്രം
 

Nidha fathima. P
6 C കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
വേങ്ങര. ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത