ശാന്ത എച്ച് എസ് എസ് അവണൂർ/അക്ഷരവൃക്ഷം/തെയ്യം

23:10, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22079 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തെയ്യം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തെയ്യം

കണ്ണൂർ കാസർഗോഡ് ജില്ലകളിൽ പ്രചാരത്തിലുള്ള അനുഷ്ഠാന കലയാണ് തെയ്യം. ദേവി ദേവന്മാർ യക്ഷ ഗന്ധർവന്മാർ, നാഗങ്ങൾ, ഭൂതങ്ങൾ, മരിച്ചുപോയ കാരണവന്മാർ,വീരപരാക്രമികൾ എന്നിവരെ കോലമായി കെട്ടിയാടി ആരാധിക്കുന്ന രീതിയാണ് ഇത്.തെയ്യത്തിന്റെ കോലക്കാരനും കർമ്മിയും മറ്റും വ്രതശുദ്ധിയോടെയാണ് ചടങ്ങുകൾ അനുഷ്ഠിക്കുക.അനുഷ്ഠാനത്തിൽ പ്രത്യേക ഘട്ടത്തിൽ ദേവതാശക്തി കോലക്കാരനിൽ പ്രവേശിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. അനുഷ്ഠാനം തീരുന്നതോടെ ദേവത അതിന്റെ അധിവാസ സ്ഥാനത്തേക്ക് തിരിച്ചുപോവുകയും ചെയ്യുന്നു. ഇതിനിടയ്ക്ക് ഈ ദൈവങ്ങൾ ഭക്തരുടെ ദുരിതങ്ങൾക്കും മറ്റു പ്രശ്നങ്ങൾക്കും പരിഹാരം നിർദ്ദേശിക്കുന്നു. കാവ്, മുണ്ടയ, സ്ഥാനം, പള്ളിയറ, കോട്ടം തുടങ്ങിയവയാണ് തെയ്യം കെട്ടിയാടുന്ന കേന്ദ്രങ്ങൾ. ഇഷ്ടകാര്യസിദ്ധിക്കു൦ മറ്റ് ആവശ്യങ്ങൾക്കും വീടുകളിലും കാവുകളിലും നേർച്ചയായി തെയ്യം കെട്ടിയാടാറുണ്ട്. കാവുകളിലും സ്ഥാനങ്ങളിലും ആണ്ടുതോറും നിശ്ചിത സമയത്ത് തെയ്യം കെട്ടിയാടുന്നതിനെ കളിയാട്ടം എന്നും,വളരെ കാലം കൂടുമ്പോൾ ഒരിക്കൽ നിശ്ചയിച്ച നടത്തുന്നതിന് പെരുങ്കളിയാട്ടം എന്നും പറയുന്നു. വൈവിധ്യമാർന്ന മുഖത്തെഴുത്തും,ഉടയാടകളും തെയ്യത്തിന്റെ സവിശേഷതയാണ്.

വിസ്മയ
9 ബി ശാന്തഹയർസെക്കണ്ടറിസ്കൂൾ
തൃശൂർ വെസ്ററ് ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം -