ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി-ശുചിത്വം-രോഗപ്രതിരോധ ശേഷി
പരിസ്ഥിതി-ശുചിത്വം-രോഗപ്രതിരോധ ശേഷി
കൂട്ടുകാരെ, നമ്മുടെ ശരീരത്തിന്റെ രോഗമില്ലാത്ത അവസ്ഥയാണ്ആരോഗ്യം. ഈ ആരോഗ്യം സംരക്ഷിക്കുന്നതിൽ നമ്മുടെ ശുചിത്വത്തിന്റേയും രോഗപ്രതിരോധ ശേഷിയുടേയും പരിസ്ഥി സംരക്ഷണത്തിന്റേയും പങ്ക് എന്താണെന്ന് നോക്കാം.നമ്മുടെ ശരീരത്തിലെത്തുന്ന രോഗാണുക്കളെ ചെറുത്തു നിൽക്കാനുള്ള ശരീരത്തിന്റെ കഴിവാണ് രോഗപ്രതിരോധ ശേഷി. ഇതിന് നമ്മുടെ ശരീരത്തിന് ശുദ്ധ ജലം, ശുദ്ധ വായു, സമ്പൂർണ്ണവും ആരോഗ്യ പ്രദവുമായ ഭക്ഷണശീലം എന്നിവ ആവശ്യമാണ്. ഇവ ലഭിക്കണമെങ്കിൽ നമ്മുടെ പരിസ്ഥിതി മലിനമാകാതെ നോക്കണം. നാം ജീവിക്കുന്ന നമ്മുടെ ചുറ്റുപാടാണ് പരിസ്ഥതി. നമ്മുടെ ചുറ്റുമുള്ള എല്ലാ ജീവജാലങ്ങളും അതിൽ ഉൾപ്പെടുന്നു.കീടനാശിനികളുടെ അമിതമായ ഉപയോഗം ,വ്യവസായശാലകളിലെ മാലിന്യങ്ങൾവ ജലസ്രോതസ്സുകളെയും പലതരം വിഷപുകകൾ അന്തരീക്ഷ വായുവിനേയും മലിനമാക്കുന്നു. മാത്രമല്ല ഈ ചുറ്റുപാടിൽ ജീവിക്കുന്നവരുടെ രോഗപ്രതിരോധശേഷി കുറച്ച് അവരെ രോഗികളാക്കുന്നു. പരിസരശുചിത്വം പോലെ പ്രാധാന്യം ഉള്ളതാണ് വ്യക്തിശുചിത്വം. നമുക്ക് ലഭ്യമാകുന്ന ഭക്ഷണവും ജലവും എല്ലാം വ്രത്തിയായി ഉപയോഗിക്കുക, നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുക, പരിസരശുചിത്വം പാലിക്കുക തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടുകയും നമ്മെ ആരോഗ്യത്തോടെ ജീവീക്കാൻ സഹായിക്കുകയും ചെയ്യും.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം