ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കാലമെത്ര കടന്നുപോയി പുഴകളൊക്കെ മാഞ്ഞു പോയ് പച്ചപ്പ് തങ്ങിയ പാടയൊരാ കുളിരുകളത് എങ്ങുപോയ് അവിടെയെങ്ങും കണ്ടില്ല ഇവിടെയെങ്ങും കണ്ടില്ല എവിടെയും കാണുന്നില്ല എങ്ങുപോയ് എങ്ങുപോയ് മേഘമൊക്കെ മറഞ്ഞു പോയ് മഴയുടെ കുളിർ തീർന്നു പോയി വാനിൽ തെളിയും മഴവില്ലിനി ശോഭയോ ഇന്നെങ്ങുപോയ് മലകൾക്കിടയിൽ ഒളിച്ചതോ വയലിനിടയിൽ തങ്ങിയോ ഇവിടെയൊന്നും കണ്ടില്ല എങ്ങുപോയി എങ്ങുപോയി ജലമതൊക്കെ വറ്റിപോയ് കുളമതൊക്കെ വരണ്ടുപോയ മരങ്ങൊളൊക്കെ ഉണങ്ങിപോയി വയലുകൾ കാണാതെപോയ് മണ്ണിനടിയിൽ പോയതോ വിണ്ണിൽ മാഞ്ഞുപോയതോ എന്തുചെയ്യും നമ്മള് ഓർക്കുക നാം മനുഷ്യര്
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത