സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/വലിയലോകവും ചെറിയ വൈറസും

Schoolwiki സംരംഭത്തിൽ നിന്ന്
22:55, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വലിയ ലോകവും ചെറിയ വൈറസും <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വലിയ ലോകവും ചെറിയ വൈറസും

ലോകം ഇന്ന് നിശ്ചലമാണ് വാഹനങ്ങളില്ല കടകളില്ല ആഘോഷങ്ങളില്ല ഇതിനെ ല്ലാം കാരണക്കാകുന്നത് മനുഷ്യർ തന്നെയാണ് . അവരുടെ പ്രവൃത്തികളാണ് ലോകത്തെ ഇന്ന് ഈ അവസ്ഥയിൽ എത്തിച്ചിരിക്കുന്നത് . ആർഭാടത്തോടെയും അഹങ്കാരത്തോടെയും ജീവിച്ച മനുഷ്യർ ഇന്ന് നാല് ചുവരുകൾക്കുള്ളിൽ മറഞ്ഞു .ഇത്രയും നാൾ പരസ്പരം ഒന്ന് നോക്കുവാനോ സഹായിക്കുവാനോ ചിരിക്കുവാനോ കഴിയാത്തവർ മറ്റുള്ളവർക്കു മുന്നിൽ പലകാര്യങ്ങൾക്കും കൈനീട്ടേണ്ടി വന്നുതുടങ്ങി .ഈ അവസ്ഥയ്ക്കുകാരണം മനുഷ്യരുടെ പ്രവൃത്തിതന്നെ .മനുഷ്യർ കാട്ടിൻ നിന്നും നാട്ടിൽ എത്തിച്ച ഒരു കുഞ്ഞു വൈറസ് .ഈശ്വരനെ പോലും ഭയമില്ലാത്തവർ ഈ കുഞ്ഞു വൈറസിനുമുന്നിൽ കീഴടങ്ങിയിരിക്കുന്നു. മനുഷ്യർ സ്വന്തം ജീവനുവേണ്ടി ഒാടി ഒളിച്ചുതുടങ്ങി.ഈ കൊച്ചുവൈറസിന് ഈ ലോകത്തെ ജനങ്ങളിൽ വലിയമാറ്റം വരുത്താൻ സാധിച്ചു.ഇത് പ്രകൃതി മനുഷ്യനു നൽകുന്ന രണ്ടാമത്തെ തിരിച്ചടിയാണ്.ആദ്യം വെള്ളപ്പൊക്കത്തിൻെറ രുപത്തിലായി വന്നു ഇപ്പോൾ അത് വൈറസിൻെ രുപത്തിൽ.മനുഷ്യർ പ്രകൃതിയെ അതിക്രൂരമായി ചുഷണം ചെയ്തതിന് പ്രകൃതി തന്ന തിരിച്ചടിയാണിത്.ഒന്നും ശ്വസിക്കാൻ പോലും ഇപ്പോൾ മനുഷ്യർക്ക് ഭയമാണ്.ഇന്ന് ദരിദ്രനോ പണക്കാരനോയെന്നില്ല. പരസ്പരം തിരിച്ചറിയാനെ കഴിയുന്നില്ല.ഈ കൊച്ചു വൈറസിന് മനുഷ്യരിൽ വളരെയേറെ മാറ്റം വരുത്താൻ കഴിഞ്ഞിരികുന്നു. കാടുകളും മരങ്ങളും വെട്ടിനശിപ്പിച്ച മനുഷ്യർ ഇന്ന് വിടുകളിൽ മരങ്ങൾ വെച്ച് പിടിപ്പിക്കുന്നു കൃഷിചെയ്യാനും തുടങ്ങിയിരിക്കുന്നു.വീടിനുള്ളിലെ കൊച്ചു സന്തോഷങ്ങളും സൗഹൃദങ്ങളും സ്നേഹവും മനുഷ്യരിലേക്ക് തിരിച്ചുകൊണ്ടുവരാൻ ഈ കൊച്ചു വൈറസിന് സാധിച്ചിരിക്കുന്നു.അമ്മയുണ്ടാക്കുന്ന നല്ല ആഹാരത്തിനുവേണ്ടി കാത്തിരിക്കുന്നു.ആരോഗ്യത്തിനുവേണ്ടി വിടും പരിസരവും വൃത്തിയാകുന്നതിൽ ശ്രദ്ധനൽകുന്നു.അങ്ങനെ ഈ ലോകത്തിലെ ജനങ്ങളിൽ പല പുതിയ മാറ്റങ്ങൾക്കുകാരണം ഈ കുഞ്ഞു വൈറസുതന്നെയാണ്.

ദേവദർശ് ദിനേശൻ
5 C സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്. ഉപജില്ല
സെന്റ്. ആൽബർട്സ് എച്ച്.എസ്.എസ്.
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം