സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/അമ്മൂമ്മയുടെ ബുദ്ധി
അമ്മൂമ്മയുടെ ബുദ്ധി
ഒരിടത്ത് ഒരു അമ്മൂമ്മയും അപ്പൂപ്പനും ഉണ്ടായിരുന്നു ഒരിക്കൽ അപ്പൂപ്പൻ നടന്ന് നടന്ന് കാട്ടിലെ വിശാലമായ സ്ഥലത്ത് എത്തി ആ സ്ഥലം നല്ല പച്ചപ്പുള്ളത് ആയിരുന്നു ആ സ്ഥലം ഇഷ്ടമായി തിരിച്ച് വീട്ടിലെത്തിയപ്പോൾ അമ്മുമ്മയോട് കാര്യം പറഞ്ഞു അതുകേട്ട് അമ്മുമ്മ പറഞ്ഞു ഈ സ്ഥലത്ത് നമുക്ക് കൃഷി ചെയ്താലോ? മരച്ചീനി കൃഷി? അമ്മുമ്മ പറഞ്ഞു നല്ല ഐഡിയ പക്ഷേ മരച്ചീനി കൃഷിക്ക് ആവശ്യമായ മരിച്ചീനി കമ്പ് എവിടെ? അപ്പൂപ്പൻ ചോദിച്ചു. അമ്മൂമ്മ പറഞ്ഞു എനിക്ക് അറിയാവുന്ന ഒരാൾ ഉണ്ട് കിട്ടുണ്ണി അവനോട് ചോദിക്കാം. അവൻ തരാതിരിക്കില്ല. അങ്ങനെ പിറ്റേ ദിവസം അമ്മുമ്മ അയാളെ കാണാൻ പോയി. അമ്മൂമ്മ വാതിലിൽ മുട്ടി, ടിക് ടിക് ടിക് . "ആരാ അത്?” കിട്ടുണ്ണി ചോദിച്ചു, "വാതിൽ തുറക്കൂ കിട്ടുണ്ണി ഇത് ഞാനാ നാണി അമ്മ". കിട്ടുണ്ണി വാതിൽ തുറന്നു "എന്താ വിശേഷം" കിട്ടുണ്ണി ചോദിച്ചു, "വിശേഷങ്ങൾ എല്ലാം വരാൻ പോകുന്നതേയുള്ളൂ ഞങ്ങൾ കൃഷി ചെയ്യാൻ പോകുന്നു ഞങ്ങൾക്ക് മരച്ചീനി കൃഷിക്ക് ആവശ്യമായ കുറച്ച് മരച്ചീനി കമ്പ് തരാമോ?” അമ്മൂമ്മ ചോദിച്ചു. "പിന്നെ എന്താ തരാമല്ലോ" കിട്ടുണ്ണി മറുപടി പറഞ്ഞു അങ്ങനെ അമ്മുമ്മ വീട്ടിലെത്തി അതുമായി അവർ രണ്ടുപേരും പോയി കൃഷി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ മരച്ചീനികൃഷി നന്നായി വളർന്നു, മരച്ചീനികൾ ഉണ്ടായി പതിവുപോലെ അപ്പൂപ്പൻ കൃഷിസ്ഥലത്ത് എത്തി അപ്പോൾ അതാ അവിടെ ഒരു കുറുക്കൻ. കുറുക്കൻ പാവം നടിച്ച് ചോദിച്ചു "എനിക്ക് കുറച്ച് മരിച്ചീനി തരുമോ? “ "എന്തിനാ നിനക്ക് മരച്ചീനി" അപ്പൂപ്പൻ ചോദിച്ചു ഇവൻ ഒരു മണ്ടൻ ആണെന്ന് തോന്നുന്നു ഇവനെ എളുപ്പത്തിൽ പറ്റിക്കാം ആലോചിച്ചു കുറുക്കൻ പറഞ്ഞു "എന്റെ കൂട്ടുകാരൻ സിംഹം വിശന്നു വല ഞ്ഞിരിക്കുന്നു അവനു കൊടുക്കാനാ.” കുറുക്കൻ പറഞ്ഞത് കേട്ട് അപ്പൂപ്പൻ ഒന്നും ആലോചിക്കാതെ കുറുക്കനെ കുറച്ച് മരിച്ചീനി കൊടുത്തു, കുറുക്കൻ അതുമായി സ്ഥലംവിട്ടു വീട്ടിലെത്തിയ അപ്പൂപ്പൻ അമ്മൂമ്മയോട് കാര്യങ്ങളെല്ലാം പറഞ്ഞു. "വിഡ്ഢി എന്താ ഈ കാണിച്ചത് കുറുക്കന് ബുദ്ധി ഉണ്ട് അവൻ നിങ്ങളെ പറ്റിക്കാൻ ആണ് ഇങ്ങനെ പറഞ്ഞത് ഏതെങ്കിലും സിംഹം മരച്ചീനി തിന്നുമോ? " നിലവിളിച്ചുകൊണ്ട് അമ്മുമ്മ പറഞ്ഞു . "അത് ഞാൻ ആലോചിച്ചില്ല " അപ്പൂപ്പൻ പറഞ്ഞു. ഇതിനിടെ കുറുക്കൻ സിംഹത്തിനോട് നടന്നതെല്ലാം പറഞ്ഞു. സിംഹം പറഞ്ഞു കൊള്ളാം "ഞാൻ ഇവിടെ വിശന്നു ഇരിക്കുകയാണ് നാളെ ഞാനും വരാം." ശരി കുറുക്കൻ പറഞ്ഞു. പിറ്റേദിവസം അമ്മൂമ്മയും അപ്പൂപ്പനും കൃഷിയിടത്തിൽ എത്തി അപ്പോൾ ദൂരെ നിന്നും കുറുക്കനും സിംഹവും വരുന്നത് കണ്ടു അപ്പൂപ്പൻ പേടിച്ചു വിറച്ചു നിന്നു. അമ്മുമ്മ എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന് ആലോചിച്ചു നിന്നപ്പോൾ ഒരു ഐഡിയ കിട്ടി. സിംഹം കുറുക്കനോട് പറഞ്ഞു "ഈ മരിച്ചീനി നീ കഴിച്ചു കൊണ്ടിരിക്കു ഞാൻ അവരെ നോക്കിക്കൊള്ളാം.” കുറുക്കൻ ആലോചിച്ചു ഇന്നലെ അപ്പൂപ്പൻ മാത്രമല്ല ഉണ്ടായിരുന്നത് ഇപ്പോൾ അമ്മൂമ്മയും. എന്തോ ചതി നടക്കുന്നുണ്ട് എങ്ങനെയെങ്കിലും ഇവിടെ നിന്ന് രക്ഷപ്പെടണം കുറുക്കൻ കുറച്ച് മരച്ചീനി എടുത്ത് കാട്ടിലേക്ക് ഒറ്റ ഓട്ടം. അതുകൊണ്ട് സിംഹം പറഞ്ഞു കുറുക്കന് ധൈര്യമില്ല എനിക്ക് ധൈര്യമുണ്ട്. അപ്പോൾ അപ്പൂപ്പൻ പറഞ്ഞു "ധൈര്യമുള്ള സിംഹമേ ഞങ്ങളെ വെറുതെ വിടണേ" അമ്മൂമ്മ പറഞ്ഞു "രാജാവായ സിംഹമേ മരിക്കുന്നതിനു മുൻപ് എനിക്ക് ഒരു ആഗ്രഹമുണ്ട് "സിംഹം ചോദിച്ചു "എന്താ ആഗ്രഹം" അമ്മുമ്മ പറഞ്ഞു. "എനിക്ക് മരച്ചീനി വേകിച്ച് കഴിക്കണം" സിംഹം ചോദിച്ചു "പക്ഷേ എങ്ങനെ? “ അമ്മൂമ്മ പറഞ്ഞു "ഞാൻ കുറച്ച് മരിച്ചീനി എടുത്ത് വീട്ടിൽ കൊണ്ടുപോയി തിന്നിട്ട് വരാം" സിംഹം കുറച്ചുനേരം ആലോചിച്ചിട്ട് സമ്മതം പറഞ്ഞു അമ്മൂമ്മ കുറച്ച് മരച്ചീനി എടുത്തു എന്നിട്ട് അപ്പൂപ്പനെ വിളിച്ചു. അപ്പൂപ്പൻ പറഞ്ഞു ഞാൻ വരുന്നില്ല എനിക്ക് നടക്കാൻ പറ്റുന്നില്ല മാത്രമല്ല എന്റെ ആഗ്രഹവും സാധിക്കണം അമ്മ പറഞ്ഞു അത് വേണ്ട എനിക്ക് ഒറ്റയ്ക്ക് പോകാൻ പറ്റില്ല അങ്ങനെ അവർ സമ്മതിച്ചു എന്നിട്ട് അവർ രണ്ടുപേരും ജീവനും കൊണ്ട് ഓടി സിംഹം കാത്ത് ഇരുന്നു കുറച്ചു കഴിഞ്ഞ് കാട്ടിലേക്ക് പോയി അമ്മൂമ്മയും അപ്പൂപ്പനും സന്തോഷത്തോടെ ഇരുന്നു എന്നിട്ട് അമ്മുമ്മ ചോദിച്ചു എന്താണ് നിങ്ങളുടെ ആഗ്രഹം അപ്പോൾ പറഞ്ഞു അത് സിംഹത്തിന് പുറത്ത് കയറണം അമ്മൂമ്മ ചിരിച്ചു പിന്നെ ഒരിക്കൽ പോലും അവർ കാട്ടിൽ പോയിട്ടില്ല.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ