ജി യു പി സ്കൂൾ കുറ്റൂർ/അക്ഷരവൃക്ഷം/അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
അമ്മ
<poem>
  അമ്മതൻ സ്നേഹവും വാത്സല്യവും എന്നും
  മക്കൾതൻ നന്മയ്ക്ക് വേണ്ടി മാത്രം
  അമ്മതൻ പുഞ്ചിരി താരാട്ടുമായ്
  അമ്മ നന്മതൻ നല്ല പ്രതീകമായി
  മഴപോലെ പെയ്യുന്ന അമ്മതൻ വാത്സല്യ-
  മെന്നിൽ അണയാത്ത നാളമായി
   തുള്ളിയായ് വീഴുന്ന സ്നേഹമായി
   അമ്മ എന്നിൽ കെടാത്തൊരു ദീപമായി
  അമ്മയെൻ നന്മ നിനച്ചു പ്രാർത്ഥിച്ചിടും
  എന്നെക്കാളേറെ കരുതലോടെ
  എൻ കുടുംബത്തിനായ് പ്രാർത്ഥിക്കുമെ-
  ന്നമ്മ താമരമൊട്ടു പോലെന്നുമെന്നും
  പുഴയായി ഒഴുകുന്ന തെളിവുള്ള വെള്ളമായ്
  അമ്മയെന്നെന്നും കുളിർമ്മയായി
  നന്മയായ് പുണ്യമായ് സ്നേഹമായ് ശക്തിയായ്
  വാത്സല്യമായ് എന്നുമമ്മ മാത്രം (2)


അശ്വതി ജോയി
7 B [[|ജി .യു .പി .എസ് .കുറ്റൂർ]]
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത