ജി എച്ച് എസ്സ് പട്ടുവം/അക്ഷരവൃക്ഷം/വെള്ളരിപ്രാവുകൾ

22:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 49047 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വെള്ളരിപ്രാവുകൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെള്ളരിപ്രാവുകൾ

ഒാരോദിനവും ഉറങ്ങാൻതുടങ്ങുമ്പോ-
ഴുണരേണമെന്നൊരു ചിന്തവേണം
നാമുറങ്ങീടുന്ന സമയത്ത്
നമ്മുടെ ശാന്തസ്വരൂപരാം മാലാഖമാർ
കണ്ണുകളടയ്ക്കാതെ മറ്റുള്ളവർക്കായി
പലപലഹൃദയംതഴുകീടുമ്പോൾ
ചിറകറ്റുവീണപലജീവനെയും
മരണത്തിൽനിന്നും കരകയറ്റിയവർ
ഒരുജാതിഒരുമതം ഒരു ദൈവമെന്നുള്ള
വചനമിവിടെ സത്യമായോ
ഈമഹാമാരിതൻകൊണ്ടുമാത്രം
മനുഷ്യജാതിയെ ഒന്നാക്കി മാറ്റാം
സഹജീവഹൃദയം തഴുകാൻ ശ്രമിക്കുന്ന
വെള്ളരിപ്രാവിനെ കാണണം നാം
ആരോഗ്യ പ്രവർത്തകർപോലീസുകാർ
സാമൂഹ്യപ്രവർത്തകരൊത്തൊരുമിച്ച്
നാടിന്നുകാവലായിനിന്നിടുന്നു...
കൊറോണയാൽ ജീവൻപൊലിഞ്ഞവർക്കായി
തിരിതെളിച്ച് നാംസ്മരിക്കവേണം
ആയിരം അശ്രുപുഷ്പ‍ങ്ങളർപ്പിച്ചു കൊണ്ട്
ഈ വ്യാധിതൻ ചങ്ങലപൊട്ടിച്ചിടാം
ശാന്തിതൻപുതുപുലരിക്കൊപ്പം………..
            …………

അഭിഷ്‍മ ബൈജു
9A ജി എച്ച് എസ് എസ് പട്ടുവം
തളിപ്പറമ്പ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത