മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ കൊറോണാനാടുവാണീടുംകാലം

Schoolwiki സംരംഭത്തിൽ നിന്ന്
22:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manantherimoplalp (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണാനാടുവാണീടുംകാലം | col...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണാനാടുവാണീടുംകാലം


കൊറോണ നാടു വാണീടും കാലം
മനുഷ്യരല്ലാരും ഒന്നു പോലെ
കാറില്ല ബസ്സില്ല ലോറിയില്ല
റോഡിലോ എള്ളോളമാളുമില്ല
തിക്കിതിരക്കില്ല ട്രാഫിക്കുമില്ല
സമയത്തിനൊട്ടും വിലയുമില്ല
പച്ചനിറമുള്ള മാസ്ക്ക് വെച്ച്
കണ്ടാലിന്നെല്ലാരും ഒന്നു പോലെ
കുറ്റം പറയാനാണെങ്കിൽ പോലും
വായ തുറക്കുവാൻ ആർക്കു പറ്റും
വട്ടത്തിൽ വീട്ടിലിരുത്തി നമ്മെ
വട്ടം കറക്കി ചെറുകീടമൊന്ന്
കാണാൻ കഴിയില്ല കേൾക്കാൻ കഴിയില്ല
കാട്ടി കൂട്ടുന്നതോ പറയാൻ വയ്യ
അമ്പതിനായിരം അറുപതിനായിരം
ആളുകൾ എത്രയോ പോയ് മറഞ്ഞു
ആയുധമുണ്ടെങ്ങും കൊന്നൊടുക്കാൻ
പേടിപ്പെടുത്തുന്ന ബോബുകളും
നിശ്ചലമത്രയും ഒന്നിച്ചു കണ്ടിട്ടും
പേടിക്കുന്നില്ല യി കുഞ്ഞു കീടം
മർത്യന്റെ ഹുങ്കിനൊരന്ത്യം കുറിക്കാൻ
എത്തിയതാവാം ഈ കുഞ്ഞു കീടം
ആർത്തി കൊണ്ടെത്രയോ ഓടി തീർത്തു
നമ്മൾ കാത്തിരിക്കാം ഇനി അൽപ നേരം
 

സിയാൻ സി
2 മാനന്തേരി മാപ്പിള എൽ പി സ്കൂൾ
കുത്തുപറമ്പ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത