ജി യു പി എസ് ഹരിപ്പാട്/അക്ഷരവൃക്ഷം/മഹാവ്യാധി

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Haripadups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാവ്യാധി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാവ്യാധി


പാരിനെയാകെ വിഴുങ്ങുവാനെത്തിയ
വ്യാധിയാണിന്നാ മഹാമാരി
ഒരുമയോടൊത്തു നാം പൊരുതിടേണം
കരുതലിൽ ജാഗ്രത കാട്ടിടേണം
അരുതുകൾ ചെയ്യുവാനുള്ള മനുജന്റെ
വിരുതിനെയല്പമൊതുക്കിടേണം
കൂട്ടമായൊത്തുചാർന്നുള്ളൊരായുല്ലാസ
വേളകൾ പിന്നെയെന്നോർത്തിടേണം
അന്യനൊരുവന് പീഡയേറ്റീടുവാൻ
കാരണം നമ്മളായ് തീർന്നിടൊല്ലേ
നമ്മുടെ നന്മയ്ക്കായ് മറ്റുള്ളോർ ചൊല്ലുന്ന
നല്ല വചസ്സുുകൾ കേട്ടിടേണം

 

തൃഷ
4 A ജി യു പി എസ് ഹരിപ്പാട്
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത