ഉള്ളടക്കത്തിലേക്ക് പോവുക

ജി..എൽ.പി.സ്കൂൾ ആനപ്പടി/അക്ഷരവൃക്ഷം/വീട്ടിനുള്ളിൽ

Schoolwiki സംരംഭത്തിൽ നിന്ന്
21:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=വീട്ടിനുള്ളിൽ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വീട്ടിനുള്ളിൽ

മാരക വ്യാധി പടർന്നു
ഭീതിയേറും കാലം
മാനുഷ്യരെല്ലാരും ഒന്നായി
നേരിടേണം പാരിൽ
മുൻകരുതലാണ് മുഖ്യം
വേറെ മരുന്നില്ല താനും
മരണമാണ് മുന്നിലെന്ന
കാര്യം ഓർമ്മവേണം
വീടിനു വെളിയിലേക്ക്
വെറുതെ ഇറങ്ങേണ്ട
വേറെയാരും വീട്ടിലേക്ക്
വിരുന്നിനായി വേണ്ട
വൃത്തിയായി സോപ്പിനാലെ
കൈകൾ കഴുകാം
വൈറസിന്റെ വ്യാപനത്തെ
വരുതിയിൽ വരുത്താം
വീണുകിട്ടിയ വേളയിത്
വെറുതെ കളയേണ്ട
പട്ടിണിയാലെ വലയുന്നവരുടെ
പട്ടിണി മാറ്റാം
മാരകവ്യാധി പടർന്നു
ഭീതിയേറും കാലം

                  III.A

ഫാത്തിമ റിഷ
III.A ജി..എൽ.പി.സ്കൂൾ ആനപ്പടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത