21:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sindhusayidas(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= തടയുക കൂട്ടരേ...... <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണങ്ങളോരോന്നായ് കൂടിടുന്നു
കണ്ടുനിൽക്കാനാവില്ല കൂട്ടരേ
തടയുക കൊറോണയെന്ന മഹാമാരിയെ
രോഗത്തെ തടയാൻ ശക്തിയുള്ളോരു
അഗ്നിജ്വാലയാകാം നമുക്കു കൂട്ടരേ
പടപൊരുതുവാൻ നേരമായ് കൂട്ടരേ
നമുക്കൊരു തീ ജ്വാലയായ് മാറാം
നിൽക്കുക കൂട്ടരേ എന്നൊരു പിൻവിളി
ഇല്ലാത്തതാണീ യുദ്ധം എന്നറിക
ഈ യുദ്ധത്തിലൊന്നു ജയിക്കുവാൻ
നമമുടെ നാടിനായ് പടപൊരുതാം
ഈ നാട്ടിൽനിന്നും മാറിനിൽക്കുന്ന
കൂടെപിറപ്പുകളെ നാം ഓർക്കുക
ഇനിയും നമുക്ക് ക്ഷമിക്കാനാകുമോ
നേരിടുക തന്നെ ഈ മഹാഹാരിയെ
കൊറോണ എന്ന മഹാഹാരിയെ
ആവതും നമ്മൾ ശ്രമിക്കേണം
കത്തിയും തോക്കുമല്ല നമ്മുടെ ആയുധം
മുൻ കരുതലുകൾ മാത്രമാണ് നമ്മുടെ ആയുധം
മുൻ കരുതലുകൾ മാത്രമാണ് നമ്മുടെ ആയുധം
ഒന്നിച്ചു നിൽക്കാം നമുക്കിപ്പോൾ
ഈ മഹാമാരിയെ തുരത്തീടാൻ
കരങ്ങൾ ചേർത്തല്ല മനസ്സു ചേർത്ത്
ചെറുത്തു തോൽപ്പിച്ചിടാം നമുക്കൊന്നായ്
കൊറോണ എന്ന മഹാഹാരിയെ
അഭിനവ് അജയകുമാർ 6ബി
എൻ.എസ്.എസ് ഹയർ സെക്കന്ററി സ്കൂൾ കവിയൂർ