ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
മാമ്പഴക്കാലം വന്നല്ലോ... മാമ്പഴമെല്ലാം പൂത്തല്ലോ.. മാമ്പഴത്തിന് കല്ലെറിയാനായി... കുട്ടിക്കൂട്ടം വന്നല്ലോ... മഞ്ഞക്കിളിയും പച്ചക്കിളിയും... ആടിപ്പാടി വന്നല്ലോ... ചുവന്ന കൊക്കിൽ കൊത്തിയെടുക്കാൻ... മാവിൻ അരികിൽ വന്നല്ലോ... കൂട്ടികളൊന്നായ് ചോദിച്ചു... മഞ്ഞക്കിളിയേ പച്ചക്കിളിയേ... നമുക്കുമിത്തിരി നൽകാമോ? കിളികൾ കൊത്തി താഴെയിട്ടു... ഒത്തിരിയൊത്തിരി മാമ്പഴങ്ങൾ... സന്തോഷത്താൽ കുട്ടികളും കിളികളുമൊത്ത് മടങ്ങിയല്ലോ..
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത