എം എസ് എസ് എച്ച് എസ് തഴക്കര/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:33, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 36042 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ എന്ന മഹാമാരി <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി

കൊറോണ എന്ന മഹാമാരി ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ഇന്ന് ലോകരാജ്യങ്ങളെ കീഴടക്കിയിരിക്കുന്നു.മനുഷ്യരുടെ ഉള്ളിലേക്കു കടന്നുചെന്നു രോഗങ്ങൾ സൃഷ്ടിക്കുന്നു.ചുമ,പനി,ജലദോഷം തുടങ്ങിയവയാണ് ഈ രാക്ഷസന്റെ ലക്ഷണങ്ങൾ .ഈ രാക്ഷസൻ ഭൂമിയിൽ താണ്ഡവമാടിയപ്പോൾ ലോകത്തു മരണ സംഖ്യാ ലക്ഷങ്ങൾ കടന്നു.കൊറോണ രാക്ഷസൻ ലോകസഞ്ചാരം നടത്താൻ തീരുമാനിച്ചപ്പോൾ ലക്ഷക്കണക്കിനുപേർ രോഗബാധിതരായി.ചൈന,അമേരിക്ക,സ്പെയിൻ,കാനഡ,ജർമ്മനി,ജപ്പാൻ,ഇന്ത്യ,ഗൾഫ് രാജ്യങ്ങൾ തുടങ്ങി ഈ രാക്ഷസന്റെ കണ്ണ് ചെല്ലാത്ത സ്ഥലങ്ങൾ അപൂർവം.എന്താണീ രാക്ഷസനു മനുഷ്യരോടുള്ള ശത്രുത എന്നറിയില്ല.എന്നാലും ലോകരാജ്യങ്ങളെ ഇവൻ ഭീതിയുടെയും രോഗത്തിന്റെയും മുൾമുനയിൽ നിർത്തി.

ജിക്സ എസ്.വിജു
9A എം എസ്എസ് എച് എസ് തഴക്കര
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020