എ.എം.എൽ.പി.സ്കൂൾ വെളളിയാമ്പുറം/അക്ഷരവൃക്ഷം
ദൃശ്യരൂപം
എൻെറ വിദ്യാലയം
അറിവുപകർന്നുതരും
എൻെറ വിദ്യാലയം
നന്മയുടെ വിദ്യാലയം
എൻെറ കൊച്ചു വിദ്യാലയം
കൂട്ടുകൂടും ഗുരുക്കന്മാരും
കൂട്ടുകൂടും കൂട്ടരും
ഒത്തുചേർന്ന് പങ്കുവെയ്ക്കും
വിദ്യയെന്ന ധനം.
ഭദ്ര.കെ
ക്ലാസ് 3
എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം
അണ്ണാറക്കണ്ണൻ
അണ്ണാറക്കണ്ണാക്കുഞ്ഞേ നീ
ആടിയും ചാടിയും വന്നാട്ടെ
അച്ഛനും അമ്മയും കാണാതെ
നമ്മൾക്കിത്തിരി കളിയാടാം
മാവിൻതോപ്പിൽ ചേക്കേറാം
മാമ്പഴമൊത്തിരി തിന്നീടാം
കൂട്ടരെയെല്ലാം കൂട്ടിയ്ക്കോ
തുമ്പപ്പൂക്കളിറുത്തീടാം
തുമ്പപ്പൂമാലകൊരുത്തീടാം
നഫ്ലനെസ്റിൻ
ക്ലാസ് 3
എ.എം.എൽ.പി.സ്കൂൾ വെള്ളിയാമ്പുറം