ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി ആശങ്കകളും പ്രതീക്ഷകളും
നമ്മുടെ പരിസ്ഥിതി ആശങ്കകളും പ്രതീക്ഷകളും
ജീവജാലങ്ങൾക്ക് ജീവൻ നിലനിറുത്തുന്നതിനു അനുകൂലമായ സാഹചര്യത്തെയാണ് പരിസ്ഥിതി എന്നു വിവക്ഷിക്കുന്നത് ജലമുൾപ്പെടെ അനുകൂലമായ സാഹചര്യം ഉണ്ടായപ്പോഴാണ് ഭൂമിയിൽ ജീവൻ ഉണ്ടായത് അനുകൂലമായ സാഹചര്യങ്ങൾ വർധിച്ചതോടെ ജീവജാലങ്ങളുടെ എണ്ണവും വർധിച്ചു. ശാസ്ത്രം വികസിച്ചതോടെ മനുഷ്യൻ അമിതമായി പ്രകൃതിയെ ചൂക്ഷണം ചെയ്യാൻ തുടങ്ങി. അതോടെ പരിസ്ഥിതി സന്തുലനം ആകെ തെറ്റി. കാലാവസ്ഥ യിൽ പ്രതികൂലമായ മാറ്റങ്ങൾ ഉണ്ടായി. നമ്മുടെ കൊച്ചു കേരളത്തിന്റെ അവസ്ഥ തന്നെ നോക്കാം. ചുഴലിക്കാറ്റിനും പ്രളയത്തിനും പുറമേ പുതിയ പുതിയ വൈറസുകളും നമ്മെ ആക്രമിച്ചു തുടങ്ങി. ........ ഇനിയെങ്കിലും പ്രകൃതി യെ കുറിച്ച് നമുക്ക് ചിന്തിച്ചു തുടങ്ങാം. കുറച്ചെങ്കിലും കൃഷി ചെയ്യുന്നതിനെ കുറിച്ച് നമുക്ക് കുട്ടികൾക്കെങ്കിലും ആലോചിക്കാം. ഈ കൊറോണക്കാലം നമുക്കു അതിനായി പ്രയോജനപ്പെടുത്താം. പ്ലാസ്റ്റിക്കിൻറെയും വാഹനങ്ങളുടെയും ഉപയോഗം കുറക്കാം. നമ്മുടെ പരിസ്ഥിതി യെ സംരക്ഷിക്കാം ..
|