സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്/അക്ഷരവൃക്ഷം/മണ്ണൊരുക്കാം കൂട്ടരേ മുന്നേറാം കൂട്ടരേ

Schoolwiki സംരംഭത്തിൽ നിന്ന്
19:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33412 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=മണ്ണൊരുക്കാം കൂട്ടരേ മുന്നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മണ്ണൊരുക്കാം കൂട്ടരേ മുന്നേറാം കൂട്ടരേ

മണ്ണൊരുക്കാം കൂട്ടരേ
മനസ്സൊരുക്കാം കൂട്ടരേ
മണ്ണറിഞ്ഞു പണിയെടുത്തു മുന്നേറാം കൂട്ടരേ (2)

വിതച്ചു നേടിയ നാടിത്
കൊയ്തു നേടിയ നാടിത്
മണ്ണറിഞ്ഞു പണിയെടുത്തു മുന്നേറാം കൂട്ടരേ

നീർ നിറഞ്ഞ തടത്തിനായ്
ഒത്തു ചേരാം കൂട്ടരേ
മണ്ണറിഞ്ഞു പണിയെടുത്തു മുന്നേറാം കൂട്ടരേ

തണലുതിർക്കാൻ കുടനിവർത്തി
മരങ്ങൾ നില്ക്കും മണ്ണിത്
മണ്ണറിഞ്ഞു പണിയെടുത്തു മുന്നേറാം കൂട്ടരേ

കരുത്താകാം മണ്ണിന്
കാവലാകാം മണ്ണിന്
മണ്ണറിഞ്ഞു പണിയെടുത്തു മുന്നേറാം കൂട്ടരേ

പൊന്നു വിളയും മണ്ണിത്
പൊന്നു പോലെ കാക്കണം
മണ്ണറിഞ്ഞു പണിയെടുത്തു മുന്നേറാം കൂട്ടരേ

മണ്ണൊരുക്കാം കൂട്ടരേ
മനസ്സൊരുക്കാം കൂട്ടരേ
മണ്ണറിഞ്ഞു പണിയെടുത്തു മുന്നേറാം കൂട്ടരേ
മുന്നേറാം കൂട്ടരേ
മുന്നേറാം കൂട്ടരേ


 

Leeba Anna Joby
ക്ലാസ്സ് 3, സിഎംഎസ് എൽപിഎസ് ചാന്നാനിക്കാട്
കോട്ടയം ഈസ്റ്റ്‌ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത