വി വി എച്ച് എസ് എസ് താമരക്കുളം/അക്ഷരവൃക്ഷം/കൊറോണ എന്ന ഭീകരൻ ...

Schoolwiki സംരംഭത്തിൽ നിന്ന്
19:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vvhss thamarakulam (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന ഭീകരൻ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന ഭീകരൻ

വില്ലന്മാരിൽ വില്ലനായോൻ
വമ്പന്മാരിൽ വമ്പനായോൻ
വുഹാനിൽ നിന്നു വന്നെത്തിയവൻ
കൊറോണയെന്നൊരു
കേമനവൻ

നൃത്തമാടി നാട്ടിലെല്ലായി ടോം
കൊറോണയെന്നൊരു ക്രൂരനവൻ

രാജ്യങ്ങളിൽ വൻ രാജ്യങ്ങളെയും
നിസ്സാരമാക്കി നടനമാടി

നെട്ടോട്ടമോടിയ നാമെല്ലാർക്കും
സമയത്തിലധികം 
സമയമുണ്ട്

കഥ പറയാനും കളി പറയാനും അവസരമേറെ അണിനിരന്നു


ആയുധത്തേയും നിരായുധമാക്കി നാം 
നിയമങ്ങളെല്ലാം 
നയിച്ചു പോന്നു
കീഴടങ്ങാത്തോനേം കീഴടക്കി
കൊറോണയെന്നൊരു 
കീടമ വൻ
കൂട്ടം കൂടാതെയും 
കൂടി നില്ക്കാതെയും
അതിഭീകരനെ നാം
അതിജീവിക്കും
ആഘോഷങ്ങൾക്കെല്ലാം അറുതിയായി
ആർഭാട മെല്ലാം
അകന്നുപോയി

പുതുമയെത്തേടി പറയുർന്നോർ
പഴമയെത്തേടി
പതുക്കെയെത്തി

ദേവാലയങ്ങളിൽ
ദേവന്മാർ മാത്രമായി
ആചാരങ്ങൾ മാത്രം
അനുഷ്ഠിക്കലായ്

സമത്വ സ്നേഹ സഹവർത്തിത്വ
സമഭാവനയും
സംജാതമായി

ഒരേ മനസ്സോടെ
ഒരുമിച്ചു നിന്നു നാം 
അതിഭീകരനെ
അതിജീവിയ്ക്കും

Adwaith Jayaprakash
91 വി.വി.എച്ച്.എസ്.എസ്.താമരക്കുളം
കായംകുളം. ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത