തോരാമഴ തുടരുന്നിതിപ്പൊഴും തോരുകയില്ല ചുടുകണ്ണീർ പോലെ നനഞ്ഞു കുളിർന്നു ഞാനീ, നനവാർന്ന മഴയുടെ മടിയിൽ കനവാർന്ന മഴയുടെ കലമ്പലെൻ കനവിലൊരു കുളിരുണർത്തി പാലാഴിപോലെ കരമുയർത്തി പാൽനൂലുപോലെ നൂർന്നിറങ്ങി പാടുന്ന പക്ഷിയും തേടുന്നിതാകൊച്ചു- ചാറ്റൽമഴയെ നുകർന്നീടുവാൻ ചാറുന്നു മിന്നുന്നു ചെറുകാറ്റിൽ നൊമ്പരം കൂടെകലരുന്നു നോവുന്നുവെന്നുള്ളം നുകരുന്നു ആനന്ദനൊമ്പരം ചൂടുന്നിതാഞാൻ ആനിസ്വനം ഉള്ളാലറിഞ്ഞുകൊണ്ടെൻ ഹൃത്തിൽ മഴയുടെ ആദ്യതുള്ളി ഹൃദ്യമായ് പെയ്തിറങ്ങി ആഴത്തിൽ ആർന്നിറങ്ങി...