എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/ കോവിഡ് എന്ന മഹാമാരി
കോവിഡ് എന്ന മഹാമാരി
ഇത് മീനു എന്ന പേരുള്ള പാവം പെൺകുട്ടിയുടെ കഥയാണ്... പത്രവായന ശീലം തീരെ ഇഷ്ടമല്ലാത്ത കുട്ടി... പൊതുവിജ്ഞാനവും ഇല്ല. നാട്ടിൽ നടക്കുന്ന പ്രധാന വാർത്തകൾ വീട്ടുകാർ സംസാരിച്ചു കേൾക്കുകയും അവരോട് കാര്യങ്ങൾ ചോദിക്കുകയും ചെയ്യുന്നതാണ് അവളുടെ പ്രധാന ശീലം ) കഥാപാത്രങ്ങൾ : മീനുവിന്റെ അമ്മ- ഷീന അച്ഛൻ -നിധിൻ മുത്തശ്ശൻ -വേണു ചേട്ടൻ - ദീപക് ചേച്ചി - കാർത്തിക ഡോക്ടർ -പ്രിയ രംഗം -1 : മീനുവിന്റെ വീട്ടിൽ വേണു പത്രം വായിക്കുന്നു venu: അറിഞ്ഞോ കൊറോണ വിദേശത്തു നിന്നും ഇന്ത്യയിൽ എത്തി . കേരളത്തിൽ നിരവധി പേർക്ക് വൈറസ് സ്ഥിതീകരിച്ചു... നിധിൻ - ഒരു മരുന്നും കണ്ടു പിടിക്കാതെ എങ്ങനെ മാറുമെന്തോ.. ഷീന- കേന്ദ്രം ലോക്ക് ഡൌൺ പ്രെഖ്യാപിച്ചില്ലേ............ സാമൂഹിക അകലം പാലിച്ചും അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങി തിരിച്ചു കൈകാലുകൾ നന്നായി കഴുകി അകത്തു കയറിയാൽ ഇതിന്റെ വ്യാപനം കുറയ്ക്കാം..... ദീപക് :വിദേശത്ത് നിന്നും എത്തുന്നവർ നിരീക്ഷണത്തിൽ കഴിയാതെ പുറത്ത് ഇറങ്ങി സഞ്ചരിക്കുന്നതിലൂടെ വരുന്നതാണ്. കാർത്തിക :ശരിയാണ് അവരുമായി കൂട്ടുകൂടുകയും സമ്പർക്കം പുലർത്തുകയും ചെയുന്നവർക്ക് രോഗം സ്ഥിതികരിക്കുന്നു. മീനു :നിങ്ങൾ ഇത് ഏതാ പറയുന്നത് എനിക്ക് ഒന്നും മനസിലാകുന്നില്ല ഷീന :അതിനു നീ പോയി പത്രം വായിച്ചു നോക്ക്. മീനു :എനിക്ക് വയ്യ. അമ്മ കാര്യം പറ. (അമ്മ ദേഷ്യത്തിൽ സംസാരിക്കുന്നു മാറി പോയാണ് ) മീനു :അവിടെ നിന്നും പോയി. (മുത്തച്ഛൻ എല്ലാം കേട്ട് മീനു വിന്നെ വിളിച്ചു. മീനു... മീനു... അവൾ ഓടി ചെന്നു ) മീനു :ഏതാ മുത്തച്ഛാ... വേണു :മകളെ ഒരു മഹാമാരി നമ്മുടെ നാട്ടിൽ വന്ന കാര്യമാണ് പറഞ്ഞത്. മീനു :മുത്തച്ഛാ.. നമ്മൾ ആരും എന്താ പുറത്തിറങ്ങാതെ വീടിനുള്ളിൽ കഴിയുന്നത്. എനിക്ക് ഭയങ്കര ബോറടി. (മുത്തച്ഛന് ഭയങ്കര ക്ഷീണം തോന്നി പെട്ടന്നു മീനുവിന്റെ ചോദ്യത്തിന് മറുപടി നൽകാൻ ആയില്ല) മീനു :ചേട്ടാ... ചേട്ടാ... ദീപക്:എന്താടി.. മീനു :ചേട്ടാ, നമ്മൾ എന്താ പുറത്ത് ഒന്നു പോവാതെ.. ദീപക് :നീ പോയാണ്.. (മീനുവിന്റെ ചോദ്യത്തിന് ആരും മറുപടി നൽകിയില്ലാ. അതുകൊണ്ട് അവൾക്ക് കൊറോണ എന്ന മഹാമാരിയെ കുറിച്ച് വലിയ കാര്യ ഗൗരവം ഉണ്ടായിരുന്നില്ല. ആഴ്ചകൾ കഴിഞ്ഞു അവളുടെ ചേട്ടന് ഒരു പനി വന്നു ) രംഗം-2 : ആശുപത്രിയിൽ ചേട്ടനെ കൊണ്ട് ഷീന :മോന്റെ കൊറോണ ഫലം ഇന്ന് വരും, ഭഗവാനെ..... എന്റെ കുട്ടിയെ രക്ഷിക്കണേ.... പ്രിയ :മോനു കൊറോണ ഫലം പോസിറ്റീവ് ആണ്. വീട്ടിൽ ഉള്ള അധികം ആളുകൾ ഇവിടെ നിൽക്കണ്ട (മീനു വിന്റെ അമ്മ നിൽക്കാൻ തയാറായി ഇതു കേട്ടു മീനുവും ) മീനു :അമ്മേ... ഞാനും നിൽക്കുന്നു ഷീന :വേണ്ട മീനു :അമ്മേ പറ്റില്ല എനിക്കും നിൽക്കണം വേണു :ഷീനേ.... എങ്കിൽ അവൾ നിൽക്കട്ടെ വെറുതെ അവളെ കരെപ്പിക്കണ്ട (മീനു സന്തോഷം കൊണ്ട് മുത്തച്ഛനെ ചുംബിച്ചു ) ഷീന :മീനു, നീ ചേട്ടന്റെ അടുത്ത് അധികം പോകണ്ട മീനു :അത് എന്താ പോയാൽ ഷീന :പോകണ്ട എന്ന് പറഞ്ഞില്ലേ. (ആഴ്ചകൾക്ക് ശേഷം മീനുവിനു ചില അസ്വഭാവികത അനുഭവപെട്ടു ചേട്ടൻ രോഗ മുക്തിനേടി രംഗം 3- വീണ്ടും ആശുപത്രിയിൽ മീനുവിനെ കൊണ്ട് പ്രിയ :പറയുന്നതിൽ വിഷമം മീനുവിന് കോവിഡ് സ്ഥിതീകരിച്ചു ഷീന :അയ്യോ ഡോക്ടർ എന്റെ കുട്ടി. പ്രിയ :വളരെ സീരിയസ് ആണ്. (ഡോക്ടറിന്റെ മൊഴി അത്ര നല്ലതല്ല എന്ന് മനസിലാക്കിയ അമ്മയും കുടുംബവും മീനുവിന് വേണ്ടി പ്രാർത്ഥിച്ചു. ) പ്രിയ :ഞങ്ങൾ ഒരുപാട് പരിശ്രമിച്ചു പക്ഷേ അവളെ രക്ഷിക്കാൻ ആയില്ല. ഷീന :മോളെ...... (അലറി അലറി കരഞ്ഞുകൊണ്ട് അവർ പറഞ്ഞു എന്റെ കുട്ടിക്ക് എത്രയാണ് ഈ രോഗത്തിന്റെ ആഴം എന്ന് അറിഞ്ഞുട അത് അവൾ ചോദിച്ചപ്പോൾ ഞാൻ ഒരുപാട് വഴക്ക് പറഞ്ഞിട്ടുണ്ട് ഇനി ഒന്നും ചോദിക്കാൻ അവൾ എന്റെ കൂടെ ഇല്ലല്ലോ ഭഗവാനെ, എന്തിനാ എനിക്ക് ഈ ഗതി വന്നത്. )
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ