18:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MUNDAYAMPARAMBA DEVASWAM L.P SCHOOL(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=ആരോഗ്യം സമ്പത്ത് | color=1 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യമുള്ളൊരു ജീവിതത്തിന്നായ്
ആരോഗ്യശീലങ്ങൾ പാലിക്കണം
ഊണുകഴിക്കുന്നതിന്നു മുമ്പ്
കൈകൾ സോപ്പിട്ടു കഴുകിടേണം
വീടുകൾ ശുചിയായി സൂക്ഷിക്കേണം
ആരോഗ്യത്തോടെ വളർന്നീടുവാൻ
പച്ചക്കറികളും പഴവർഗ്ഗവും
ആരോഗ്യ ശീലമായ് മാറ്റിടേണം
നിത്യവും വ്യായാമം ചെയ്തിടേണം
വൃത്തിയായെന്നും നടന്നീടണം
ആരോഗ്യമുള്ള ജനതയല്ലോ
നാട്ടിൻ സമ്പത്തെന്നോർമ്മ വേണം