ഗവൺമെന്റ് എച്ച്.എസ്.എസ് മൈലച്ചൽ/അക്ഷരവൃക്ഷം/പ്രകൃതി ഉജ്ജ്വല സുന്ദരിI

പ്രകൃതി ഉജ്ജ്വല സുന്ദരി

പച്ചയാട ചുറ്റി പൂവുകൾ തോറും തേനായി
നിലാവിൽ നീരാടി
ഇളം തെന്നലിൽ തഴുകും മലരിൻ മധ്യമേനിയിൽ
പുഷ്പ സൃഷ്ടികണക്കെ
പൊഴിയുന്നൊരു മഴയായ്
പുലരിപൊൻ തളികയെ
പിറന്നൊരു സുന്ദരി
ആഴിയിലെ അലകളായ്
അമൃതിലെ മധുവായ്
മലരിട്ട വസന്തത്തിൽ
തരളിതമയൊരു സുന്ദരി
ഉജ്ജ്വല സുന്ദരി
പ്രകൃതി സുന്ദരി
.....
 

സോണി എം എസ്സ്
പ്ലസ് വൺ കൊമേഴ്സ് ഗവ : ഹയർ സെക്കൻഡറി സ്കൂൾ മൈലച്ചൽ
കാട്ടാക്കട ഉപജില്ല
നെയ്യാറ്റിൻകര
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത