ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/അമ്മുവിന്റെ അവധി ദിനം
അമ്മുവിന്റെ അവധി ദിനം
ഇന്ന് അമ്മു വൈകിയാണ് എഴുന്നേറ്റത് . കാരണം ഞായറാഴ്ച ആയതുകൊണ്ട് സ്കൂളിൽ പോകേണ്ടല്ലോ. അവൾ പ്രഭാത കൃത്യങ്ങൾ ഒക്കെ പെട്ടെന്ന് ചെയ്തു തീർത്തു. *"അമ്മൂ എന്താ ഇത് ഇത്ര വേഗം പല്ല് തേച്ചു കഴിഞ്ഞോ, നമ്മൾ എപ്പോഴും നല്ല വൃത്തിയുള്ളവർ ആയിരിക്കണം"*.അമ്മ അവൾക്ക് ദോശയും ചമ്മന്തിയും കൊടുത്തു. *"അയ്യോ ഇന്ന് ദോശ ആണോ എനിക്ക് വേണ്ട, ബേക്കറി പലഹാരങ്ങൾ ഉണ്ടെങ്കിൽ അത് മതി"*.അമ്മു പറഞ്ഞു. *"അമ്മു അതൊന്നും കഴിക്കരുത്, കഴിച്ചാൽ അസുഖങ്ങൾ വരും*.അത്രയും പറഞ്ഞ് അമ്മ അവൾക്ക് ദോശ വായിൽ വെച്ച് കൊടുക്കാൻ തുടങ്ങി. *"മോളെ നന്നായി ആഹാരം കഴിച്ചാലേ അസുഖം വരാതിരിക്കൂ"*. *"പച്ചക്കറികളും മത്സ്യവും മാംസവും പാലും മുട്ടയും ഒക്കെ കഴിച്ചാലേ നമ്മുക്ക് രോഗ പ്രതിരോധ ശേഷി ഉണ്ടാകൂ"*. അമ്മ പറഞ്ഞ കാര്യങ്ങളും കേട്ട് അമ്മു അറിയാതെ ആഹാരം മുഴുവൻ കഴിച്ചു. *"എന്താ അമ്മേ രോഗ പ്രതിരോധ ശേഷി എന്ന് പറഞ്ഞാൽ"*?. അമ്മു ചോദിച്ചു. *"നമ്മുക്ക് അസുഖം വരുമ്പോൾ അത് തടയാൻ ശരീരത്തിനുള്ള കഴിവാണ് അത്"*. അമ്മു വേഗം കൈയും വായും കഴുകി കളിക്കാൻ ഓടി.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഇരിട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ