പാട്യം വെസ്റ്റ് യു പി എസ്/അക്ഷരവൃക്ഷം/ഈ മോഹതീരത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
17:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14668 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഈ മോഹതീരത്ത് <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഈ മോഹതീരത്ത്

പാഠശാല തൻ തിരുമുറ്റത്തെത്തുവാൻ
കാത്തിരിപ്പിൻ്റെ ഭാണ്ഡവും പേറി
ഈ ഓർമ്മ തൻ തീരത്ത്
നോവേറ്റ് പിടയുകയാണെൻ കുഞ്ഞു മനസ്സ്.
എന്നിനി കാണുമെൻ കൂട്ടുകാരാ
ആ നല്ല നാളുകൾ വന്നീടുമോ?
ഒരോ പ്രഭാതവും ഭീതിയിലായി
എത്രയോ സോദരൻ ചത്തൊടുങ്ങി
കൊറോണ ചെന്നൊരു വൈറസിനാൽ
ഭീതിയിലാണിന്ന് ലോകമെങ്ങും.
ആഘോഷമില്ലെങ്ങും ആരവവും
നീറി പുകയുന്ന മാനസവും
ഒത്തൊരുമിച്ചു നടന്ന നാളിൽ
ഓർമ്മകളെന്നെ പുണരുകയായ്
ഈ മഹാമാരി തൻ മോചനത്തെ
കാത്തെത്ര നാൾ നാമിനി നിന്നിട്ടണം

ആൽഫാഗോവിന്ദ്
പാട്യം വെസ്റ്റ് യു പി
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത