ജി.എച്ച്.എസ്.എസ്. വക്കം/അക്ഷരവൃക്ഷം/എന്റെ തൈമാവ്

എന്റെ തൈമാവ്

 മുറ്റത്തുണ്ടൊരു തൈമാവ്
കാറ്റത്താടും തൈമാവ്
ചില്ലകളുള്ളൊരു തൈമാവ്
മാമ്പഴമുള്ളൊരു തൈമാവ്

തണൽതരുന്നൊരു തൈമാവ്
കിളികൾ പാടും തൈമാവ്
അണ്ണാൻ ഓടും തൈമാവ്
ഞാൻ ഊഞ്ഞാലാടും തൈമാവ്

പ്രകൃതിക്കൊരു കരുതൽ തൈമാവ്
ഞാൻ സംരക്ഷിക്കും ഈ തൈമാവ്
എന്നുടെ തോഴൻ ഈ തൈമാവ്
എന്റെ സ്വന്തം തൈമാവ്

നിലീന എ
6 ബി ജി വി എച്ച് എസ് എസ്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത