16:50, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Achsa(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി | color= 1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരണത്തിൻ വക്കോള മെത്തുമെൻ പ്രകൃതിക്ക്
താങ്ങായി തണലായി മരച്ചില്ലകൾ
ഒരു മരത്തൈ ക്കൊരായിരം ജീവനായി
നിറവായി നീർക്കണ ങ്ങൾ
പുഴകൾക്കു കുളിരേകി
മഴ എന്ന വരമേകി
തുടരുന്നു നന്മതൻ നൽ ചീതികൾ
അറിയേണം ഓരോ മഴു ഉയർത്തുമ്പോളും
തകരുന്നു ജീവിത സാഹചര്യങ്ങൾ
അടരും ഇലത്തുമ്പും ചൊല്ലുന്നു പ്രകൃതി.....
ഇനിയും തളിരായി ഞാൻ പുനർ ജനിക്കാം
മനസ്സിൽ മനസാക്ഷി വറ്റാത്ത ഹൃദയമി -
തലമുറ ക്കേകുക നീ ഒരു തൈ മരം .....