ജി എൽ പി എസ് കുറ്റിച്ചിറ/അക്ഷരവൃക്ഷം/അപ്പുവിന്റെ പ്രതിരോധം
അപ്പുവിന്റെ പ്രതിരോധം
ഒരു കൊറോണ കാലം. അപ്പു എല്ലാ ദിവസവും കൂട്ടുകാരോടൊപ്പം നടക്കാനിറങ്ങും. അങ്ങനെ പതിവു പോലെ ഒരു ദിവസം നടന്നു പോകുന്നതിനിടയിൽ ഒരു കടക്കാര൯ തന്റെ ചായക്കട അടച്ച് വീട്ടിലേക്ക് പോകുന്നത് അപ്പുവിന്റെ ശ്രദ്ധയിൽ പെട്ടു.അപ്പോൾ അപ്പു ആ കടക്കാരനോട് ചോദ്ച്ചു. ചേട്ടാ... ചേട്ടാ... എന്താ ഈ കട നേരത്തെ അടക്കുന്നത്. മോനെ നീ ടി.വി. ഒന്നും കാണാറില്ലേ. ആ ചേട്ട൯ ചോദിച്ചു. അതിൽ പറയുന്നു. കൊറോണ എന്നോ മറ്റോപേരുള്ള ഏതോ ഒരു മഹാരോഗം ലോകം മുഴുവ൯ പടരുന്നൂത്രേ.....ഇറ്റലിയിലും, അമേരിക്കയിലും, ചൈനയിലും, എന്തിന് നമ്മുടെ ഇന്ത്യയിലും ആ രോഗം പടരുന്നു.ഇപ്പോൾവെറുതെ ഒന്ന് വാ൪ത്താചാനൽ വച്ചാൽപോലും കൊറോണ എന്ന പേര് നിറഞ്ഞു നിൽക്കുകയല്ലേ....മോനേ ഇതിലേ ഒന്നും അധികം ഇറങ്ങിനടക്കേണ്ട കേട്ടോ... കൊറോണ രോഗം പിടിപെടും കേട്ടോ... ആ ചേട്ടന്റെ വക ഒരു ഉപദേശവും. ഇത് കേട്ട് പേട്യോടെ ഞാനും കൂട്ടുകാരും വീട്ടിലേക്ക് ഓടി.... വീട്ടിലേത്തിയയുടനെ അമ്മയോട് ആ ചേട്ട൯ പറഞ്ഞ കാര്യങ്ങളെല്ലാം പറഞ്ഞു കേൾപ്പിച്ചു.അത് കേട്ട് അമ്മയ്ക് ആകെ വിഷമമായി..അമ്മയും അറിഞ്ഞിരിക്കുന്നു. രാജ്യത്തെ മുഴുവ൯ ലോക്ഡൗൺ എന്ന എന്തോ കാര്യമാണെന്ന്... അന്നന്നത്തെ പണികൾചെയ്ത് മകനെ പോറ്റുന്ന ഞാനിനി എങ്ങനെ അരി വാങ്ങുമെന്ന് പറഞ്ഞ് ആ അമ്മതേങ്ങി............
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശൂ൪ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തൃശൂ൪ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തൃശൂ൪ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാലക്കുടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തൃശൂ൪ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ