സെന്റ്. റീത്താസ് എച്ച്.എസ്. പൊന്നുരുന്നി/അക്ഷരവൃക്ഷം/മനസ്സ്-കവിത

Schoolwiki സംരംഭത്തിൽ നിന്ന്
16:38, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stritashsponnurunni (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കവിത- മനസ്സ് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിത- മനസ്സ്

 മനസ്സ്

നിൻ ദുഃഖങ്ങളും പേറി,
ഓരോരോ മനസ്സും വിണ്ണിലേ
നക്ഷത്രങ്ങളാകുവാൻ കൊതിക്കുന്നു.

നിൻ വേദനകളും പേറി,
ഓരോരോ ശിരസ്സും വിണ്ണിലേ
ചന്ദ്രനാകുവാൻ കൊതിക്കുന്നു.

നിൻ വിദ്വേഷങ്ങളും പേറി,
ഓരോരോ ജീവനും വിണ്ണിലേ
മേഘങ്ങളാകുവാൻ കൊതിക്കുന്നു.

നിൻ സ്വപ്നങ്ങളും പേറി,
ഓരോരോ നേത്രങ്ങളും വിണ്ണിലേ
സൂര്യനാകുവാൻ കൊതിക്കുന്നു.
 

ആൽഡ്രിൻ
8 B [[|26093]]
തൃപ്പുണിത്തുറ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020