സെന്റ് അഗസ്റ്റിൻസ് എൽ പി എസ് പഴങ്ങനാട്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം
പ്രകൃതി സംരക്ഷണം
പ്രകൃതി നമ്മുടെ അമ്മയാണ്. അമ്മയെ നമ്മൾ നശിപ്പിക്കരുത്. പ്രകൃതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകുന്നു. പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ഓർമിക്കാൻ ആയിട്ടാണ് ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. എല്ലാ മനുഷ്യർക്കും പക്ഷിമൃഗാദികൾക്കും ശുദ്ധവായുവും ശുദ്ധജലവും കിട്ടുവാനുള്ള അവകാശമുണ്ട്. പരിസ്ഥിതി നിലനിൽക്കാൻ വനങ്ങൾ സംരക്ഷിക്കപ്പെടണം. വനങ്ങൾ സംരക്ഷിക്കുന്നത് വായുമലിനീകരണം കുറയ്ക്കുന്നതിനും സഹായകമാണ്. വായു ഭക്ഷണം മറ്റ് ആവശ്യങ്ങൾ എന്നിവ നൽകുന്ന പ്രകൃതി മനുഷ്യരുടെ വീടാണ്. മലിനീകരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം മൂലം പരിസ്ഥിതി തകർന്നുകൊണ്ടിരിക്കുകയാണ്. അതിൻറെ ഫലമായാണ് വെള്ളപ്പൊക്കം, ഭൂമികുലുക്കം എന്നിവ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും ഭൂമിയിൽ ജീവനെ സംരക്ഷിക്കുന്നതിനുള്ള പൂർണ്ണമായ ഉത്തരവാദിത്വം നമ്മുടെ കൈകളിലാണ്. മലിനീകരണത്തിനെതിരെ ആയും പ്രകൃതി നശീകരണത്തിന് എതിരായുള്ള പോരാട്ടത്തിൽ നമുക്കും പങ്കുചേരാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോലഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ