ഗവ. എൽ.പി.എസ്. ആര്യനാട്/അക്ഷരവൃക്ഷം/വൃന്ദയുടെ രോഗം
വൃന്ദയുടെ രോഗം
ദൂരെ ഒരു ഗ്രാമത്തിൽ വൃന്ദ എന്നൊരു പെൺകുട്ടി ഉണ്ടായിരുന്നു. അവൾ മഹാവികൃതിക്കാരി ആയിരുന്നു. അച്ഛനും അമ്മയും എല്ലാ ദിവസവും നല്ല ശീലങ്ങൾ പറഞ്ഞു കൊടുക്കും.എന്നാൽ അവൾ അതൊന്നും കേൾക്കാറില്ല. ആഹാരത്തിന് മുൻപ് കൈയും മുഖവും വൃത്തിയാക്കുക, ദിവസവും കുളിക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക, ഇങ്ങനെ എന്നും മാതാപിതാക്കൾ ഉപദേശിക്കുമായിരുന്നു. വൃന്ദയാകട്ടെ ഇതൊന്നും കേൾക്കാതെ പറമ്പിലും പാടത്തുമെല്ലാം ഓടി നടക്കും. ഒരു ദിവസം രാത്രിയായപ്പോൾ വൃന്ദയ്ക്ക് കലശലായ വയറുവേദനയും ഛർദ്ദിയും ഉണ്ടായി. വൃന്ദ ഉച്ചത്തിൽ കരയാൻ തുടങ്ങി. മാതാപിതാക്കൾ പലരും പറഞ്ഞ് അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അവളുടെ വേദന കൂടി കൂടി വന്നതേയുള്ളൂ. വൃന്ദയുടെ അച്ഛൻ രാത്രിയിൽ ഒരു ഡോക്ടറെ കൂട്ടികൊണ്ടു വന്നു. ഡോക്ടർ പരിശോധിച്ച ശേഷം അവൾക്ക് ചില മരുന്നുകൾ നൽകി. മരുന്ന് കഴിച്ചതോടെ വേദന കുറഞ്ഞു തുടങ്ങി . ഡോക്ടർ പറഞ്ഞു ചില കീടാണുക്കൾ വയറിലേക്ക് കടന്നതാണ് വയറുവേദനയ്ക്ക് കാരണം. വൃന്ദയ്ക്ക് കാര്യം മനസിലായി. അതോടെ അവൾ അച്ഛനും അമ്മയും പറയുന്നതു പോലെ ശുചിത്വത്തോടെ ജീവിക്കാൻ തുടങ്ങി.<
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ