സ്റ്റെല്ലാ മേരീസ്.എൽ.പി.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/ഒരുമ

15:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stellamarislps (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = ഒരുമ | color = 2 }} <p> മരങ്ങളും പുഴകളു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ

മരങ്ങളും പുഴകളും വയലുകളും നിറഞ്ഞ് ശുദ്ധവായുവും ശുദ്ധജലവും ഉള്ള ഒരു മനോഹരമായ കൊച്ചു ഗ്രാമം. അവിടെത്തെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. കൃഷി ചെയ്ത് സന്തോഷത്തോടെ അവർ ജീവിച്ചു പോവുകയായിരുന്നു. പെട്ടെന്നൊരു ദിവസം ഒരു ധനികനായ മനുഷ്യൻ ആ ഗ്രാമത്തിൽ വന്നു.
എന്തിനാണെന്ന് അറിയാമോ?
വയൽ നികത്തി അവിടെ വലിയൊരു വ്യവസായശാല നിർമ്മിക്കാനാണ്. ആ ധനികനായ മനുഷ്യൻ ഗ്രാമത്തിലെ ജനങ്ങൾക്ക് വ്യവസായ ശാലയിൽ തൊഴിൽ നൽകാമെന്ന് വാഗ്ദാനം ചെയ്തു.

ഗ്രാമവാസികൾ ഒരുമിച്ച് വ്യവസായശാല വരുന്നതിനെ എതിർത്തു.
എന്തുകൊണ്ടെന്ന് അറിയാമോ?
ഗ്രാമവാസികളുടെ കൃഷി സ്ഥലം നശിക്കുകയും വ്യവസായശാലയിൽ നിന്നും പുറത്തു വരുന്ന മാലിന്യങ്ങൾ കൊണ്ട് ഗ്രാമവാസികൾക്ക് രോഗങ്ങൾ ഉണ്ടാകും. അതിനാൽ ഗ്രാമവാസികൾ വ്യവസായശാല വരുന്നതിനെതിരെ സമരം ആരംഭിച്ചു.