ഉള്ളടക്കത്തിലേക്ക് പോവുക

ഗവ എച്ച് എസ് എസ് മുണ്ടേരി/അക്ഷരവൃക്ഷം/കർമ്മഫലം

Schoolwiki സംരംഭത്തിൽ നിന്ന്
15:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghssmunderi (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കർമ്മഫലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കർമ്മഫലം

ഹേ മർത്ത്യ സമൂഹമേ
എന്നോട് നീ പൊറുക്കുക
ഇന്നു നീ വിങ്ങും നേരം
നീ അറിയുക
ഇതു നിൻ പ്രവൃത്തി തൻ പ്രതിഫലം
മാത്രം

അന്നു നീ എൻ പൈതങ്ങളെ
വെട്ടി മണ്ണോടു ചേർത്തപ്പോൾ
ഇന്നു നീ തിരിച്ചറിയുക
എൻ കരങ്ങൾ നിന്നെയും
ഒരിക്കൽ മണ്ണിലലിയിപ്പിക്കും

അന്നു നീ വെട്ടിമുറിച്ച
ആ മരം നിന്നോടു വിതുമ്പിയില്ലേ
‍ഞാൻ നിനക്ക് തണലാകുമെന്ന്
എന്നാൽ നീ അതു കേട്ടില്ല
ഇതു നിൻ പ്രവൃത്തി തൻ പ്രതിഫലം മാത്രം

അന്നു നിൻ അത്യാഗ്രഹത്തിൻ ബഹുമതി
ഇന്നലെ തൻ പ്രളയവും
നാളെതൻ വരൾച്ചയും
നീ ഗ്രഹിക്കുക
എൻ കരങ്ങൾ ഒരിക്കൽ നിന്നെയും മണ്ണിലലിയിക്കും

ഇന്നു നീ നടിക്കുന്ന മനുഷ്യനെന്ന അഹന്ത
നിന്നെ ഒരിക്കൽ തടവറയിലാക്കും
ആ മഹാമാരി തൻ സമയം
നിനക്ക് ജാതിയില്ല,മതമില്ല
നീ ധനികനല്ല,ദരിദ്രനല്ല
അന്നു നീ മനുഷ്യനായി മാറീടും

നിന്നെ അമ്മയായി സംരക്ഷിച്ച ഞാൻ
നിന്റെ നാശത്തെ ആഗ്രഹിക്കുന്നില്ല
ജാതി ഭേദം മറന്ന് മനുഷ്യനായി
ഈ കോവിഡ് എന്ന മഹാമാരിയെ
നമുക്ക് പ്രതിരോധിക്കാം

ഫിദ ഫാത്തിമ ഇ
10 ഡി ജി എച്ച് എസ് എസ് മുണ്ടേരി
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത