Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന അമ്മ
ഒരിടത്തൊരിടത്ത് ഒരു വലിയ നഗരത്തിൽ ഒരു ബിസിനസ് മാൻ താമസിച്ചിരുന്നു. അയാളുടെ പേര് ചാൻ എന്നായിരുന്നു. ചാൻ ഒരു വലിയ ബിസിനസ് മാൻ ആയിരുന്നു. അയാൾക്ക് ഇഷ്ടംപോലെ ഫാക്ടറികൾ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഫാക്ടറിയിലെ മറ്റു ഫാക്ടറികളിൽ നിന്നുള്ള പുക നേരെ ചെന്ന് ബാധിക്കുന്നത് ആകാശങ്ങളിലേക്കും മറ്റു സ്ഥലങ്ങളിലേക്കും പാറിപ്പറക്കുന്നുണ്ടായിരുന്നു. പിന്നെ ആളുകൾക്ക് നിറയെ വണ്ടികളും ഉണ്ടായിരുന്നതിനാൽ വണ്ടികൾ റോഡുകളിൽ നിറഞ്ഞുകവിഞ്ഞു. ഫാക്ടറികളിലെ പുകയും വണ്ടികളുടെ പുകയും പ്രകൃതിയെ നശിപ്പിച്ചു കൊണ്ടിരുന്നു. അങ്ങനെയിരിക്കെ ചാനി ന് വളരെ ദാരിദ്ര്യം അനുഭവിക്കേണ്ടിവന്നു. അതിനാൽ അദ്ദേഹത്തിന് ആഹാരത്തിനും പണത്തിനുമെല്ലാം വളരെ പ്രയാസമായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് ശേഷം. ഒരു വിളംബരം:" അടുത്തൊരു ഗ്രാമത്തിൽ നിധി ഉള്ളതായി അറിവ് കിട്ടിയിരിക്കുന്നു. " എന്നായിരുന്നു വിളംബരത്തിൽ പറഞ്ഞത്. ഇത് കേട്ട ചാൻ അവന് ആവശ്യമുള്ള സാധനങ്ങളുമായി പുറപ്പെട്ടു. അവന് ഉപയോഗിക്കാൻ ഒരു വണ്ടി പോലും ഇല്ലായിരുന്നു. അതിനാൽ അവൻ നടന്നു. അങ്ങനെ ആ ഗ്രാമത്തിൽ എത്തി. നടന്ന് വന്നതിനാൽ അവൻ ക്ഷീണിതനായിരുന്നു. വിശ്രമിക്കാനായി ഒരു മരത്തിന്റെ ചുവട്ടിൽ ഇരുന്നു. അവൻ പെട്ടെ ന്നൊരു മാലാഖയെ കണ്ടു. ചാൻ ഭയന്നുപോയി. അപ്പോൾ മാലാഖ പറഞ്ഞു "ഭയക്കേണ്ടതില്ല" 'ഞാൻ നിന്നെ ഒന്നും ചെയ്യാൻ വന്നതല്ല കുറച്ചു കാര്യങ്ങൾ പറയാനാണ്. ' നിനക്ക് ഇങ്ങനെ ഒരു അവസ്ഥ വരാൻ കാരണം നീ തന്നെയാണ്. പ്രകൃതിയോട് എത്രമാത്രം തെറ്റ് ചെയ്തു നിങ്ങൾ. എത്രമാത്രമാണ് പ്രകൃതിയെ വേദനിപ്പിക്കുന്നത്. "ഫാക്ടറികളിൽ നിന്നുമുള്ള പുക, മരങ്ങൾ വെട്ടി നശിപ്പിച്ച്, വണ്ടികളിലും നിന്നുമുള്ള പുക, കുന്നുകൾ ഇല്ലാതാക്കി വലിയ വലിയ കെട്ടിടങ്ങൾ പടുത്തുയർത്തി. എന്തിന്? എന്തിനാണ് നിങ്ങൾ ഇങ്ങനെയൊക്കെ പ്രകൃതിയോട് ചെയ്യുന്നത്. അതിനുള്ള ഫലങ്ങളാണ് നീ ഉൾപ്പടെയുള്ള ആളുകൾ അനുഭവിക്കുന്നത്. ഇതിൽനിന്ന് നിനക്ക് മറ്റുള്ള ആളുകൾക്ക് മോചനം വേണമെങ്കിൽ നിങ്ങൾ ഉറച്ച തീരുമാനം എടുക്കണം" പ്രകൃതി നശിപ്പിക്കാതെ പ്രകൃതിയെയും പ്രകൃതിയുടെ വരദാനങ്ങൾ ആയ ജീവജാലങ്ങളെയും കൃഷിയിടങ്ങളെയും സംരക്ഷിക്കുക!". ഇതെല്ലാം കേട്ട ചാനിന് വളരെ സങ്കടവും കുറ്റബോധവും ഉണ്ടായിരുന്നു. ചാൻ ചോദിച്ചു നിങ്ങൾ ആരാണ്? മാലാഖ പറഞ്ഞു :"പ്രകൃതി മാതാവ്" എന്നിട്ട് മാലാഖ അപ്രത്യക്ഷയായി. ചാൻ എല്ലാവരെയും വിളിച്ചു നിർത്തി പറഞ്ഞു: 'ഇനിയുള്ള നാളുകൾ പ്രകൃതി മാതാവിന്റെ അനുസരിച്ച് നമ്മൾ ജീവിതം നയിക്കും എന്ന് നിങ്ങൾ ഓരോരുത്തരും ശപഥം ചെയ്യണം'. അങ്ങനെ ചാൻ തേടി വന്ന നിധിയ്ക്കായി അവൻ പിന്നെയും മുന്നോട്ട് നടന്നു. അവന്റെ മുൻപിൽ ഒരു കുന്ന് പ്രത്യക്ഷപ്പെട്ടു. അവൻ കുന്നിന്റെ മുകളിൽ പോയി. അവിടെ ഒരു വലിയൊരു മരം ഉണ്ടായിരുന്നു. ആ മരത്തിന്റെ ചുവട്ടിൽ ഒരു ചെറിയ തിളക്കം കണ്ട ചാൻ അവിടെ കുഴിക്കാൻ തുടങ്ങി കുഴിച്ചു.... കുഴിച്ചു..... അവൻ ഒരു പെട്ടി കണ്ടെത്തി. ആ പെട്ടി അവൻ കയ്യിൽ എടുത്തു തുറന്നു നോക്കി. അതാ! സ്വർണനാണയങ്ങളും സ്വർണാഭരണങ്ങളും. അവൻ ഞെട്ടി പോയി. അവൻ ആകാശത്തേക്ക് നോക്കി പ്രകൃതി മാതാവിനോട് നന്ദി പറഞ്ഞു. തിരിച്ച് വീട്ടിലേക്ക് പോയി. ആ സംഭവത്തിന് ശേഷം ചാൻ കുറെ നല്ല പ്രവർത്തനങ്ങൾ ചെയ്തു. മരങ്ങൾ നട്ടുപിടിപ്പിച്ചു, വണ്ടികൾ ഓടിക്കുന്നത് കുറച്ചു, ജീവജാലങ്ങളെയും, പുഴ കളയും, പരിപാലിച്ചു കഴിഞ്ഞു. ചാനിന്റെ ജീവിതം സന്തോഷം പൂർണമായി തീർന്നു.
പ്രകൃതി നമ്മുടെ അമ്മ.........
അമ്മയെ സ്നേഹിക്കണം.........
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ
|