ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ പുതിയ അതിഥി

15:30, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Remasreekumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പുതിയ അതിഥി

ചൈനയിലെ തന്റെ സംഹാര തണ്ഠവം കഴിഞ്ഞ് ഇറ്റലിയിലെ സന്ദർശനവും കഴിഞ്ഞ് ഇന്ത്യയിലേക്ക് വരുന്ന വഴിയിൽ വച്ചാണ് നിപ്പയെ കണ്ടത് ഇരുവരും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു. കൊറോണ: ഹായ് നിപ്പ നിനക്ക് സുഖമാണോ ?

നിപ്പ :എനിക്ക്സുഖമാണ് അല്ല ! എങ്ങോട്ടാണ് യാത്ര?

കൊറോണ: ഏകദേശം എല്ലാ രാജ്യങ്ങൾക്കും ഞാനാരാന്ന് പരിജയപ്പെടുത്തി. ഇനി ഇന്ത്യയിലേക്കു പോകണം

നിപ്പ: ഇന്ത്യയിലേക്കോ! ആഹാ കൊള്ളാം നീ എന്തറിഞ്ഞിട്ടാ അങ്ങോട്ട്? ആട്ടെ എവിടുന്നാ തുടക്കം ?

കൊറോണ : മ് . ആദ്യം ഇന്ത്യയുടെ തെക്കേ അറ്റത്തു നിന്നു തന്നെയാകാം

നിപ്പ: ഇവിടെ കേരളമോ!

കൊറോണ: അതെ കേരളം തന്നെ കേട്ടിട്ടില്ലേ

നിപ്പ:അതെന്ത് ചോദ്യമാണ് മാഷേ ഞാൻ കഴിഞ കൊല്ലം ഒന്ന് പോയതാ ബാക്കി പറയാതിരിക്കുന്നത് ഭേദം..

കൊറോണ: എന്താ എന്തുപറ്റി അവിടെ എന്താ നമുക്ക് പറ്റിയ സ്ഥലമല്ലേ

നിപ്പാ : അഹ് പറയാം ഞാൻ ഒന്ന് പോയതാ കീഴടക്കാം എന്ന ലക്ഷ്യത്തോടെ പക്ഷേ ഒന്നും നടന്നില്ല മാത്രമല്ല എന്നെ അവിടുന്ന് ഓടിച്ചു എല്ലാവരും ഒറ്റകെട്ടയിതന്നെ ...അതുകൊണ്ട് നീ സൂക്ഷിചോ.

കൊറോണ: ഓഹോ ആരോഗ്യരംഗത്ത് ഏറ്റവുമുന്നതിയിൽ നിക്കുന്ന ഇറ്റലിയും അമേരിക്കയും വരെ എന്റെ മുൻപിൽ മുട്ടുകുത്തി പിന്നെയാ ആ കുഞ്ഞുകേരളം . ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ആ കുഞ്ഞു കേരളത്തിൽ എനിക്ക് പടന്ന് പന്ത്ലിക്കാൻ എനിക്ക് അധികം സമയമൊന്നും വേണ്ട.

നിപ്പ്പ: ഓഹ്‌ ശെരി പറഞ്ഞാൽ അറിയാത്തവൻ കൊണ്ടാൽ അറിയും

കൊറോണ: നിന്റെ ഉപദേശത്തിന്ന് നന്ദി

നിപ്പ്‌ : ഒകെ ശെരി

കൊറോണ : ഒകെ കണം

"ബാക്കി കണ്ടറിയാം "

ആര്യ ദിലീപ്
7 B ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ