ഗവ. എച്ച്.എസ്.എസ്. പുത്തൻതോട്/അക്ഷരവൃക്ഷം/പാലിക്കാം ഈ ശീലങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി
ഇന്ന് ലോകമാകെ കൊറോണ എന്ന വൈറസിന്റെ പിടിയിലാണ്. അതിൽ നിന്നും മുക്തി നേടുവാൻ ചുരുങ്ങിയ കാലം കൊണ്ട് നാം ചില ശീലങ്ങൾ ഉണ്ടാക്കിയെടുത്തു. ഇനിയും ഇത്തരം മഹാമാരികൾക്ക് അടിമകളാകാതിരിക്കാൻ ഈ ശീലങ്ങൾ നമുക്കു പാലിക്കാം.
  • പൊതു സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക
  • പൊതുസ്ഥലങ്ങളിൽ അധികം ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കുക
  • ക്യൂ നിൽക്കേണ്ടി വരുന്ന സ്ഥലങ്ങളിൽ ഒരു മീറ്റർ അകലം പാലിക്കുക
  • പൊതു സ്ഥലങ്ങളിൽ തുപ്പുകയോ മൂക്കു ചീറ്റുകയോ, മൂത്ര വിസർജ്ജനം നടത്തുകയോ ചെയ്യരുത്.
  • ഷേക്ക് ഹാൻഡിനു പകരം കൈകൂപ്പി "നമസ്തേ " പറയുന്നത് ശീലമാക്കാം.
  • അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കാം.
  • രോഗലക്ഷണങ്ങൾ ഉള്ളവർ വൈദ്യസഹായം തേടി വീടുകളിൽ തന്നെ കഴിയുക
  • ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിക്കുക.
  • കണ്ണ്, വായ, മൂക്ക് എന്നിവ ഇടയ്ക്കിടയ്ക്ക് തൊടാതിരിക്കുക.
  • സാനിറ്റൈസർ അല്ലെങ്കിൽ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റ് നേരമെടുത്ത് കൈകൾ വൃത്തിയാക്കുക.
  • പുറത്തു പോയി വന്നാൽ വസ്ത്രം സോപ്പുപയോഗിച്ച് കഴുകുകയോ സൂര്യപ്രകാശത്തിൽ ഉണക്കുകയോ ചെയ്യണം. സോപ്പുപയോഗിച്ച് കുളിക്കണം.
  • വീടും പരിസരവും എപ്പോഴും വൃത്തിയാക്കണം
  • അടുക്കളത്തോട്ടങ്ങൾ നിർമ്മിച്ച് പരിപാലിക്കുക.
  • പ്രതിരോധശേഷിക്ക് ആവശ്യമുള്ള ഭക്ഷണ പദാർത്ഥങ്ങൾ ശീലമാക്കുക.


ഇവയെല്ലാമാകട്ടെ ഇനി നമ്മുടെ ശീലങ്ങൾ . ഈ ശീലങ്ങൾ പാലിച്ചാൽ ഒരു മഹാമാരിക്കും നമ്മളെ തകർക്കാനാവില്ല. ഞാനും എന്റെ വീട്ടുകാരും ഈ ശീലങ്ങൾ പാലിക്കുമെന്ന് നമുക്കോരോരുത്തർക്കും പ്രതിജ്ഞയെടുക്കാം. ഒരു നല്ല പുലരിയിലേക്ക് നമുക്കൊത്തുചേർന്ന് നടന്നു നീങ്ങാം....

അമലേക്ക് വി ജെ
4 C ജി എച്ച് എസ് എസ് പുത്തൻതോട്
മട്ടാ‍ഞ്ചേരി ഉപജില്ല
എറ‍ണാക‍ുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം