കലാനിലയം യു പി എസ് പുലിയന്നൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
15:09, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheenamolthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം

<

                                                                                   പരിസ്ഥിതി സംരക്ഷണം 


മനുഷ്യനു ചുറ്റും കാണുന്നതും പ്രകൃതിദത്തവുമായ അവസ്ഥയാണ് പരിസ്ഥിതി . പരിസ്ഥിതി ഇന്ന് വളരെയധികം ഭീഷണി നേരിടുകയാണ്. ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു ഈ ദിവസം സ്കൂളുകളിൽ തൈകൾ നൽകുകയും ബോധവൽക്കരണ ക്ലാസുകൾ നടത്തുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണം നമ്മുടെ കർത്തവ്യമാണ്. പരിസ്ഥിതിയെ നശിപ്പിക്കുന്ന പ്രധാന ഘടകങ്ങളാണ് മണൽവാരൽ,കുന്നിടിക്കൽ,മരം വെട്ടൽ തുടങ്ങിയവ. ഒരു മരം വെട്ടുന്നതിനു പകരം 100 മരങ്ങൾ വച്ചുപിടിപ്പിക്കുക. അതുവഴി പ്രകൃതിയെ നമുക്ക് സംരക്ഷിക്കാൻ സാധിക്കും . മരം ഒരു വരം ആണെന്നുള്ള കാര്യം നാം ഒരിക്കലും വിസ്മരിച്ചുകൂടാ .അതുപോല പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഫാക്ടറികളിൽ നിന്നുള്ള വിഷവാതകങ്ങൾ,കീടനാശിനി പ്രയോഗം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ പ്രകൃതിയെ മലിനമാക്കുന്നു..കീടനാശിനി പ്രയോഗത്തിലൂടെ മണ്ണിന്റെ ഫലഭൂയിഷ്ഠത നമ്മൾ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.പരിസ്ഥിതിയെ നാം ഒരിക്കലും ചൂഷണം ചെയ്യരുത്. അത് വരും തലമുറയ്ക്ക് കൂടി ആവശ്യമുള്ളതാണ്.പരിസ്ഥിതിയെ കളങ്കപ്പെടുത്താതെ സൂക്ഷിക്കേണ്ടത് നമ്മുടെ കർത്തവ്യമാണ്. അങ്ങനെ ഭാവി ജീവിതം നമുക്ക് ഭദ്രമാക്കാം. പരിസ്ഥിതിയെ സംരക്ഷിക്കൂ ജീവൻ നിലനിർത്തൂ >

അഭിജിത്ത് എം എ
7 A കലാനിലയം യു പി എസ് പുലിയന്നൂർ
പാല ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം