അമ്മ എന്ന രണ്ടക്ഷരം ആദരവോടെ ഞാനോർക്കുന്നു... ആ അക്ഷരത്തിൻ നിർവൃതിയിൽ അറിയാതെ ലയിച്ചു പോയീടുന്നു. താരാട്ട് പാടിത്തരുമെന്നമ്മ താലോലം പാടിയുറക്കുമമ്മ അമ്മയാണെന്നാദ്യവും അന്ത്യവും അമ്മയാണെന്റെ സർവ്വവും എങ്ങുനിന്നോ കേട്ടു താരാട്ടുപാട്ടിൻ ഈരടികൾ അറിയാതെ എൻ മനം നിറഞ്ഞു.... അറിയാതെ കൺപീലികൾ നിറഞ്ഞു...