15:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups48253(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= നഷ്ടപെട്ട അവധിക്കാലം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആഹ്ളാദത്തിൻ പ്രഭ ചൊരിഞ്ഞെത്തീ
വീണ്ടുമൊരവധിക്കാലം
മാമ്പഴക്കാലത്തെ വരവേറ്റു നീ
കളിയൂഞ്ഞാലാടി രസിച്ചു ഞങ്ങൾ
മാഞ്ഞുപോയെല്ലാം മറഞ്ഞുപോയി
പേടിപ്പെടുത്തും ദിനങ്ങളായി
കൂട്ടുകാരില്ലാ..കളികളില്ലാ...
എല്ലാം തകർത്തെറിഞ്ഞെത്തിയിന്ന്
'കൊറോണ' എന്നൊരു തീനാളം
വിഷുക്കാലമെത്തി കണിക്കൊന്ന പൂത്തു
പൂക്കളെ നുള്ളിയെറിഞ്ഞു ഈ മഹാമാരി
'കൊറോണ' എന്നൊരു കൊടുങ്കാറ്റിൽ
അണഞ്ഞു പോയൊരു ദീപമീയവധിക്കാലം
അനാമിക അജയ്
7 B ജി.യു.പി.എസ്. ചെങ്ങര അരീക്കോട് ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത