അടുപ്പിൽ അന്നും കല്ലെറിയുന്നുണ്ടായിരുന്നു. ഒരു രാത്രി മിഴി തുറക്കുന്നതിൻ മുൻപേ പാതിമയക്കത്തിലും ഞാനതറിഞ്ഞു തേരിലേക്കെറിക്കഴിഞ്ഞു എന്നമ്മ. കനിവ് പെയ്തുപെയ്‌തു ഒരു കടൽ സൃഷ്ടിച്ചു് നന്മ വിരിയിപ്പിച്ചു് ഒരു തോണി ചേക്കേറുന്നു . ദൂരെ സായ്ഹാനസൂര്യൻ മായുമ്പോഴും അമ്മ അണയാറില്ല , ആളുന്നു നാളമായി ! പൊരിയുന്ന ദുഃഖങ്ങൾ അലയടിക്കുമ്പോൾ നനയാതെ നനയുന്നു , പതറാതെ പൊരുതുന്നു . മധുരമന്ദഹാസങ്ങൾക്കുമപ്പുറം ജീവന്റെ ഉപ്പു പേറുന്നു ആ നെഞ്ചകം . ഒഴുകുന്നു ലക്ഷ്യങ്ങളില്ലാതെ മുന്നിലെ കാളുന്ന വഴിയിലായ് , കടലായ് , നിവേദ്യമായി. . . . . .