മേരി ക്യൂൻസ് ഹൈസ്കൂൾ കുടിയാൻമല/അക്ഷരവൃക്ഷം/എരിയുന്ന കനലുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഇരുളിൽ ഒരു തിരി നാളമായി



ആൾത്തിരക്കൊഴിഞ്ഞൊരാ ഉത്സവനഗരിയാകുന്നിതാ മമ വിധിവൈവിധ്യം . . . . നിശാസഞ്ചാരിയാമെൻ സഹചാരികളായ് അവശേഷിക്കുന്നിതാ ഉപേക്ഷിക്കപ്പെട്ടവർ . . . പലതായ ആവർത്തനങ്ങളുളവാക്കിയ നൊമ്പരങ്ങൾ കൺകളിറുക്കി , വയർരുക്കിയമർത്തി , പുഞ്ചിരിയോടങ്ങനെ സ്വീകരിക്കാൻ

അവൾക്കിന്നു കഴിഞ്ഞിരിക്കുന്നു . . . തളിരിടുന്നു സ്ത്രീത്വത്തിന്റെ നാനുകൾ . ഉത്സവവീഥികൾ തൻ തോരണങ്ങൾ ( മറയാക്കിടും നിരവധിയാം മിഴികളെന്നിലേക്കായ് കൂരമ്പുകൾ തെറുത്തീടുന്നു , പലതായ നിഴലുകൾ എൻ കാലടികൾ പരതി പിന്തുടരുന്നു . . പകൽവെളിച്ചമാന്യർ ഈ രാവിൻ നിലാവിൽ പോലുമേ അന്ധകാരം കലർത്തുന്നു . . . വിറക്കുന്നിതെൻ കരങ്ങൾ , വിതുമ്പുന്നിതെൻ അധരങ്ങൾ . . . നിശാവീഥികളെന്നിൽ നന്നേ ദയമുളവാക്കീടുന്നിതാ . . . ഉത്സവമങ്ങനെ ആഘോഷത്തിമിർപ്പിൻ ഉച്ചകോടിയിലെത്തവെ , തടയുവാനാരുമില്ലെന്നിരിക്കെ പരിഹാസനിർഭരമാം നോട്ടങ്ങളെൻ മാറുപിളർത്തി കാമനിർവൃതിക്കൊരിരയാകാൻ ഞാനും വിധിക്കപ്പെട്ടിരിക്കുന്നുവോ ?



 

ലിസ് റോസ്
10A മേരി ക്വീൻസ് ഹൈസ്ക്കൂൾ ,കുടിയാന്മല
ഇരിക്കൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത