എസ്സ്.എച്ച്.ഗേൾസ് എച്ച്.എസ്സ്. രാമപുരം./അക്ഷരവൃക്ഷം/മിഴിതുറക്കാം
മിഴിതുറക്കാം
മിഴിതുറക്കാം... ഒന്ന് നോക്കിടാം ഇന്ന് ചുറ്റും നാം അധിവസിക്കുമീ പരിസ്ഥിതിയെ പരിതാപകരം,ദ്രോഹിപ്പൂ നിരന്തരം നിർദയം നാം അതിനെ... സൂക്ഷിപ്പതില്ല നാം ഇന്ന് അമ്മയാം പരിസ്ഥിതിയെ,ചൂഷണ വസ്തുവായി കാർന്നുതിന്നുന്നു അതിമോഹത്തിനായി നമ്മെ താങ്ങുമീ മാതാവിനെ... തന്നു നമുക്കായി മണ്ണും വിളവും എന്തിനു,പൂഴിയാമി ഗാത്രവും, എന്തേ മറക്കുന്നു നന്ദിയില്ലാതെ നാം പെറ്റു പോറ്റുമീ അമ്മയെ... കാർന്നു തിന്നു കുന്നുകളെ, നാം ഇന്ന് വെട്ടിപ്പിടിച്ചു,പുഴതൻ അടിത്തട്ടിനെ നഷ്ടവേദനയാൽ വറ്റിവരണ്ടിതാ ജീവരക്തമില്ലാതെ ജലാശയങ്ങൾ... അവകാശമാണ് തലമുറകൾക്കും നാം വേട്ടയാടുമീ പരിസ്ഥിതി തിരിഞ്ഞുകൊത്തിടും നമ്മുടെ ചെയ്തികൾ ഫലമോ മനുഷ്യരാശി താൻ ഭീകരനാശം.. . തീപൊള്ളുമെന്നു തൊട്ടറിയേണ്ടകാലം കടന്നുപോയി,അറിയണം നാം ഇനി വിവേചനശക്തിയാൽ കരുതലിൻ കാലം,ഇതെന്ന്... ഓർക്കുക,പരിസ്ഥിതിയെ നിർദയം ചൂഷണം ചെയ്തിടുമ്പോൾ നാം ചുരണ്ടി തുളയ്ക്കുന്നതു പെറ്റുപോറ്റിയ അമ്മതൻ ഗർഭപാത്രമെന്ന്...
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പാലാ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- പാലാ ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- പാലാ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- രാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- പാലാ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ