ഉള്ളടക്കത്തിലേക്ക് പോവുക

ജി. എച്ച്. എസ്സ്. വിജയരാഘവപുരം/അക്ഷരവൃക്ഷം/ഭൂമിയിലെ ദൈവങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:21, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ജി എച്ച് എസ് എസ് വിജയരാഘവപുരം (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭൂമിയിലെ ദൈവങ്ങൾ | color= 5 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭൂമിയിലെ ദൈവങ്ങൾ


ഇത് കോവിഡ് കാലം

ഇളം കാറ്റായി വന്ന്

കൊടുങ്കാറ്റായി മാറിയ കോവിഡ്

ആരാധനാലയങ്ങൾ ഒന്നൊന്നായി അടഞ്ഞു .

ആചാരനുഷ്ഠാനങ്ങൾ വിസ്‌മൃതിയിലാണ്ടു .

പക്ഷേ,

മനം നിറഞ്ഞു ,കൺ നിറഞ്ഞു ,

ഞാനൊത്തിരി ദൈവങ്ങളെ കാണുന്നു !

ദൈവത്തിന്റെ കരസ്പര്ശമറിയുന്നു !

സ്റ്റെത സ് കോപ്പണിഞ്ഞു ദൈവങ്ങൾ:

വെള്ളയുടിപ്പിട്ടു നൂറുക്ക ണക്കിന് ദൈവങ്ങൾ ;

ഐസൊലേഷൻ വാർഡിൽ സാന്ത്വനമായി -

ദൈവത്തിന്റെ തലോടൽ ;

ക്ക്വാറന്റൈൻ കാലത്ത-

ആശ്വാസ വചനങ്ങളുമായി ദൈവങ്ങൾ ;

കിലോമീറ്ററുകളോളം വാഹനമോടിച്ചു

ഡ്രൈവർ ദൈവങ്ങൾ ;

കാക്കിയണിഞ്ഞു പൊരിവെയിലത്തു

നൂറു നൂറു ദൈവങ്ങൾ ;

വിശക്കുന്നവന് ഭക്ഷണപ്പൊതികളുമായി

വീടന്വേഷിച്ചു വരുന്ന ദൈവങ്ങൾ ;

തെരുവുകളിലെ മാലിന്യങ്ങൾ

മടികൂടാതെ കോരിമാറ്റുന്ന ദൈവങ്ങൾ

മൃഗങ്ങൾക്കും പക്ഷികൾക്കും

സാന്ത്വനമായി തെരുവുകൾ തോറും ദൈവങ്ങൾ;

ആരാധനയാളങ്ങളിൽ കാണാത്ത ,

വഴിപാടുകളിൽ വീഴാത്ത ദൈവങ്ങൾ !

കരുണയുടെ , സാന്ത്വനത്തിന്റെ

സ്നേഹത്തിന്റെ നറുംനിലവ് !

ദൈവങ്ങൾ തെരുവുകൾ തോറും അലയുന്നു

നമുക്കുറങ്ങണം ശാന്തിയോടെ

"ഇതും നമ്മളെ കടന്നു പോകും "


ശക്തമായ കാവലുണ്ട് നമുക്കു ചുറ്റും

വലിച്ചെറിയാം നമ്മുടെ വിദ്വേഷങ്ങൾ -

മാറ്റിയെടുക്കാം പിണക്കങ്ങൾ -

പൊട്ടിയ ബന്ധങ്ങൾ കൂട്ടിയിണക്കാം -

ജീവിതമെന്ന ചെറിയ കാലയളവ്

പരസ്പരം 'സ്നേഹിച്ചു തീർക്കാം

"ഇതും നമ്മളെ കടന്നു പോകും "

"ഇതും നമ്മളെ കടന്നു പോകും "


ഹരി ഗോവിന്ദ് വി . എസ്‌
VIII എ ജി. എച്ച്. എസ്സ്. വിജയരാഘവപുരം
ചാലക്കുടി ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



,