ഗവ .യു. പി .എസ് .ഓടമ്പള്ളി/അക്ഷരവൃക്ഷം/പ്രതിരോധ ഗീതകം

Schoolwiki സംരംഭത്തിൽ നിന്ന്
നീയെന്നെ അപഹരിക്കല്ലേ


കറുത്തിരുണ്ടിങ്ങനെ പ്രപഞ്ചമെല്ലാം
അദൃശ്യമായൊരു കൊറോണ വൈറസ്
നിരന്തരം പകലുമിരവുമില്ലാതെ
പൊറുതിയില്ലാത്തവിധം തുടങ്ങി

അടച്ചുപൂട്ടിയ ഗൃഹത്തിനുള്ളിൽ
അറുതിയില്ലാത്ത വിധം കണക്കെ
പിന്നെ വീടും വളർന്ന ഗ്രാമവും
വിജനമായെന്റെ ഗ്രാമാന്തരീക്ഷവും


അകലെ ഹരിശ്രീ പഠിച്ച കലാലയവും
സമൃദ്ധിയായി നെല്ല് വിളഞ്ഞ വയലും
ഇവയെല്ലാം വിട്ടുപിരിഞ്ഞു നാളെ
കൊറോണ, നീയെന്നെ അപഹരിക്കല്ലേ


 


മിലാന കെ.എസ്.
അഞ്ച് ഗവ.യു.പി.എസ്. ഓടമ്പള്ളി
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത