(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കണിക്കൊന്ന
കാണാൻ നല്ല കണിക്കൊന്നേ
കണ്ണിനു നീ പൂങ്കുല തന്നേ
മേടപ്പുലരി വരുന്നല്ലോ
പാടി വിഷുക്കിളി വന്നല്ലോ
കുഞ്ഞനണ്ണാനേ നീയും വാ
കാലത്തേ കണി കാണാൻ വാ
മാടത്തേ നീയെത്തേണം
മാമ്പഴമാണേ കൈനീട്ടം
ചില്ലകുലുക്കുമിളം കാറ്റേ
നല്ലൊരു താലമൊരുക്കിത്താ
വേണ്ടപ്പെട്ടവരെല്ലാരേം
വീടെത്തിക്കും വിഷുവേ വാ
ആർജിത്ത്കൃഷ്ണ
3 A ജി എൽ പി എസ് കൊടകര ചാലക്കുടി ഉപജില്ല തൃശ്ശൂർ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത