എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/എന്റെ തിരക്കൊഴിഞ്ഞ ഒരു അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nssups42555 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എന്റെ തിരക്കൊഴിഞ്ഞ ഒരു അവധി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ തിരക്കൊഴിഞ്ഞ ഒരു അവധിക്കാലം

തിരക്കൊഴിഞ്ഞൊരു അവധിക്കാലം
അച്ഛനും അമ്മയും അരികത്ത്
അനിയത്തിയുടെ കുസൃതികളും
ഇണക്കവും പിണക്കവുമായൊരു സുന്ദരകാലം

ഹാൻവാഷും സോപ്പും മാസ്കും കൊണ്ട്
വൈറസിനെ ഓടിക്കാം ...
കോവിഡ് 19 എന്ന ഓമനപ്പേരുള്ള
കൊറോണയെ തുരത്താൻ
ടീച്ചറമ്മ ചൂരൽ വടിയുമായി
കേരള വാതിൽക്കൽ നിൽക്കുന്നു
 
പടംവരപ്പും ചെടിനടലും
വീടുംപരിസരവും വൃത്തിയാക്കി
വീട്ടിൽ തന്നെയിരുന്നു പ്രതിരോധിക്കും
പുത്തൻ ശീലങ്ങൾ തുടങ്ങീടാം
പറമ്പിൽ ഇറങ്ങി നടക്കുമ്പോൾ
മനസ്സാകെ ശുദ്ധവായു നിറയ്കാം
മരങ്ങളെയും ചെടികളെയും
പരിചയപ്പെട്ടു പരിപാലിക്കാം

ആഴ്ചകളും ദിവസങ്ങളും, അറിയാതെ
കടന്നുപോകുന്നോരോ ദിനവും
പ്രധിരോധത്തിൻ അടയാളമാകണം
നാം ഒന്നായി നേരിടണം

എ എസ് വരദ പിള്ള
3 A എൻ എസ്‌ എസ് യു പി എസ് കൊക്കോട്ടേല
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത